മലപ്പുറത്തെ നിപ വൈറസ് ബാധ സംശയിച്ചിരുന്നവരില്‍ രണ്ടുപേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. പുതുതായി നാല് പേര്‍ ചികിത്സ തേടിയതുള്‍പ്പെടെ അഞ്ച് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 807 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.
472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്
അതിനിടെ, നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിന്റെ ഭാഗമായുള്ള ക്വാറന്റയിന്‍ ലംഘിച്ചതിന് നഴ്‌സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടില്‍ ക്വാറന്റയിനില്‍ തുടരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി അഷ്മില്‍ ഡാനിഷ് എന്ന പതിനാലുകാരനാണ് സംസ്ഥാനത്ത് ഇത്തവണ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു. ജൂലൈ പത്തിന് പനി ബാധിച്ച കുട്ടിക്ക് ജൂലൈ 20 നാണ് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം ് രാവിലെ പതിനൊന്നരയോടെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.