KERALA

ആദ്യം മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചു; സമ്പര്‍ക്കപ്പട്ടികയില്‍ 1080 പേര്‍

കോഴിക്കോടിന് പുറമെയുള്ള ജില്ലകളില്‍ ആകെ 29 സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

വെബ് ഡെസ്ക്

കോഴിക്കോട് ജില്ലയില്‍ നിപ ലക്ഷണങ്ങളോടെ മരിച്ച ആദ്യ രോഗിയുടെ ഫലം പോസിറ്റീവെന്ന് സ്ഥിരീകരണം. എൻഐവി പൂനെയിലെ പരിശോധനയിലാണ് സ്ഥിരീകരണമായത്. ആഗസ്റ്റ് 30ന് മരിച്ച രോഗിയുടെ സ്രവം മരണശേഷം കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സ്വകാര്യ ആശുപത്രിയില്‍ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിന്റെ നിയന്ത്രണത്തിലേക്കും നയിച്ചത്. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും രീതിയും കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ നടന്നു വരികയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കോഴിക്കോട് ജില്ലയ്ക്ക് പുറമെയുള്ള ജില്ലകളിലായി ആകെ 29 പേർ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം 22, കണ്ണൂര്‍ 3, വയനാട് 1, തൃശൂരില്‍ 3 എന്നിങ്ങനെയാണ് കണക്കുകള്‍. സമ്പര്‍ക്കപ്പട്ടികയില്‍ കണ്ടെത്തിയവരെ ഐസൊലേഷനില്‍ താമസിപ്പിക്കുയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പുതുതായി രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

നിപയുമായി ബന്ധപ്പെട്ട് നിലവില്‍ 1080 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 297 പേര്‍ ഹൈറിസ്‌ക് പട്ടികയിലാണ്. പുതുതായി നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 72 പേരാണ് ഉള്ളത്. ആദ്യം മരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 417 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 153 പേരുമുണ്ട്.

പുതുതായി രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ എട്ടിന് രാവിലെ ഒന്‍പത് മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിൽ ചിലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറുവണ്ണൂർ ജമാഅത് മസ്ജിദിലെത്തി. ഉച്ചക്ക് യു കെ ചായക്കടയിലും വൈകിട്ട് 5.30ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലും സന്ദർശനം നടത്തി. ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തി.

സെപ്റ്റംബർ ഒന്‍പതിന് ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിലെത്തുകയും ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടി പി ആശുപത്രി സന്ദർശിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് 5.30 മുതൽ 6 മണി വരെ ഫറോക്കിലെ ടി പി ആശുപത്രിയിൽലെത്തി. അവിടുന്ന് തിരിച്ച് വീട്ടിലേയ്ക്ക് പോയി. സെപ്റ്റംബർ 10 ന് വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 11ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും ഇടയിൽ ഫറോക്കിലെ ടി പി ആശുപത്രിയിൽ ചിലവഴിച്ച് വീട്ടിൽ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതൽ സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയിൽ ചിലവഴിച്ചു. സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12.30 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ