KERALA

ലോക്‌സഭ തിരഞ്ഞെടുപ്പ്: നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റി

വെബ് ഡെസ്ക്

പതിനെട്ടാം ലോക്‌സഭയ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതിയില്‍ നടക്കേണ്ട ഭാഗ്യക്കുറി നറുക്കെടുപ്പില്‍ മാറ്റം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ചകളില്‍ ഫലം പ്രഖ്യാപിക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏപ്രില്‍ 26 ല്‍നിന്ന് മാറ്റിയത്.

അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിര്‍മ്മല്‍ ഭാഗ്യക്കുറി (NR-377) യുടെ നറുക്കെടുപ്പ് തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 27 ശനിയാഴ്ചയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നറുക്കെടുപ്പ് നടത്തുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ എസ് എബ്രഹാം റെന്‍ അറിയിച്ചു.

ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് ക്രമീകരണം.

40 രൂപയാണ് നിര്‍മല്‍ ലോട്ടറി ടിക്കറ്റിന് വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും