KERALA

'തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം, ഗൂഢാലോചന തള്ളിക്കളയുന്നില്ല'; പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്ന് നിവിന്‍ പോളി

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വലിച്ചുനീട്ടണ്ട എന്നു തോന്നിയതിനാലാണ് രാത്രി തന്നെ വാര്‍ത്താസമ്മേളനം നടത്തിയതെന്നും നിവിന്‍

വെബ് ഡെസ്ക്

തനിക്കെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഗൂഢാലോചന തള്ളിക്കളയുന്നില്ലെന്ന് നടന്‍ നിവിന്‍ പോളി. അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. ഫോണ്‍ വഴിപോലും ബന്ധമില്ല. ആദ്യമായാണ് ഇത്തരമൊരു ആരോപണം നേരിടുന്നത്. നമ്മള്‍ക്കും കുടുംബമുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വലിച്ചുനീട്ടണ്ട എന്നു തോന്നിയതിനാലാണ് രാത്രി തന്നെ വാര്‍ത്താസമ്മേളനം നടത്തിയതെന്നും നിവിന്‍.

എന്റെ ഭാഗത്ത് ന്യായമുണ്ട്, നൂറ് ശതമാനം സത്യം എനിക്കൊപ്പമാണ്, നിയമത്തിന്റെ വഴിയില്‍ എത്ര നാള്‍ സഞ്ചരിക്കേണ്ടിവരുമെന്ന് അറിയില്ല. സത്യം തെളിയിക്കാന്‍ ഏതറ്റംവരെ പോകാനും തയാറാണ്. ഇവിടെ എല്ലാവര്‍ക്കും ജീവിക്കേണ്ടെ. ആരെങ്കിലും സംസാരിച്ചുതുടങ്ങിയില്ലെങ്കില്‍ ഇത്തരം വ്യാജ പരാതികള്‍ നീണ്ടുപോകും. ശാസ്ത്രീയമായ ഏത് അന്വേഷണത്തിന് തയാറാണ്. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേ ഉള്ളൂ. ഒന്നരമാസം മുന്‍പ് യുവതിയുടെ പരാതിയുണ്ടെന്ന് കാട്ടി ഊന്നുകല്‍ സിഐ വിളിച്ചിരുന്നു. തെറ്റായ കേസാണെന്ന് കണ്ടെത്തിയ എഴുതിത്തള്ളിയെന്നു പോലീസ് അറിയിച്ചു. വലിയ പ്രസക്തി കൊടുക്കേണ്ടെന്ന് അന്നു നിയമമോപദേശം ലഭിച്ചിരുന്നു. സത്യം തെളിയുമ്പോഴും മാധ്യമങ്ങള്‍ കൂടെ നില്‍ക്കണമെന്നും നിവിന്‍. കേസിലെ പ്രതികളിലൊരാളെ മാത്രമാണ് പരിചയം. സിനിമ മേഖലയില്‍ ഫണ്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് ഇയാള്‍. ഈ വ്യക്തിയെ ദുബായ് മാളില്‍ വച്ചു കണ്ടിരുന്നു. ദുബായ് മാളിലെ ഫുഡ് കോര്‍ട്ടില്‍ ഇരുന്ന് മറ്റൊരു സുഹൃത്തിനെ പരിചയപ്പെടുത്തുക മാത്രമാണ് ഉണ്ടായത്. ഈ വിവാദങ്ങളിൽ കുടുംബം ഒപ്പമുണ്ട്, അമ്മയാണ് തനിക്ക് ആദ്യം ധൈര്യം പകര്‍ന്നതെന്നും നിവിന്‍ വ്യക്താക്കി.

തനിക്കെതിരേ ഉയര്‍ന്ന പീഡനപരാതിയില്‍ സോഷ്യല്‍ മീഡിയ വഴിയും പ്രതികരണവുമായി നടന്‍ നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. പീഡിപ്പിച്ചെന്നുള്ള യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തില്‍ സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. ഇത്തരം അടിസ്ഥാനരഹിതമായ പരാതികള്‍ക്കു പിന്നിലുള്ളവരെ വെളിച്ചെത്തുകൊണ്ടും വരുമെന്നും സംഭവം നിയമപരമായി നേരിടുമെന്നും നിവിന്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. ഇതിനു ശേഷമാണ് കൊച്ചിയില്‍ നിവിന്‍ വാര്‍ത്താസമ്മേളനം വിലിച്ചു ചേര്‍ത്തത്.

എറണാകുളം ഊന്നുകല്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ നിവിന്‍ പോളിക്കടക്കമുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.കഴിഞ്ഞവര്‍ഷം നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തില്‍ കേസില്‍ ആറു പ്രതികളുണ്ട്. നിവിന്‍ കേസില്‍ ആറാം പ്രതിയാണ്.

നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ദുബായില്‍ മറ്റൊരു ജോലി ആവശ്യത്തിന് ദുബായില്‍ എത്തിയപ്പോഴാണ് സംഭവം. മറ്റൊരു വനിത സുഹൃത്താണ് നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ വനിത സുഹൃത്തും മറ്റു നാലു പേരും കേസില്‍ പ്രതികളാണ്. വനിത സുഹൃത്തായ ശ്രേയയാണ് പരാതിക്കാരിയെ നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രേയയാണ് കേസിലെ ഒന്നാംപ്രതി. നിര്‍മാതാവ് സുനില്‍ എ കെയാണ് രണ്ടാം പ്രതി. ഇതുകൂടാതെ, മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം