സോളാർ പീഡനക്കേസ് ഗൂഢാലോചനയിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്ന് മണി വരെ സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ലമുഖ്യമന്ത്രി
സോളാര്‍ കേസില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരുന്നുവെന്നും പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരമായിരുന്നു കേസ് സിബിഐക്ക് വിട്ടതെന്നും നോട്ടീസ് പരിഗണിക്കുന്നതിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ല, അതുകൊണ്ട് നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മറുപടി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് സോളാര്‍ വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയ ചര്‍ച്ചയും നടക്കുന്നത്.