മധു 
KERALA

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്: അബ്ബാസിന് ജാമ്യമില്ല

വീണ്ടും ഭീഷണിപ്പെടുത്തുമോയെന്ന് ഭയക്കുന്നതായി മധുവിന്റെ അമ്മ മല്ലി കോടതിയെ അറിയിച്ചിരുന്നു

വെബ് ഡെസ്ക്

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അബ്ബാസിന് ജാമ്യം അനുവദിച്ചില്ല. മണ്ണാർക്കാട് എസ്‍സി -എസ്ടി കോടതിയുടേതാണ് നടപടി. വീണ്ടും ഭീഷണിപ്പെടുത്തുമോയെന്ന് ഭയക്കുന്നതായി മധുവിന്റെ അമ്മ മല്ലി കോടതിയെ അറിയിച്ചിരുന്നു. മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് അബ്ബാസ്.

മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് അബ്ബാസ്.

കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ അബ്ബാസ് മുന്‍കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചില്ല. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്‍പില്‍ ഉടനെ ഹാജരാകണമെന്നായിരുന്നു കോടതി വിധി. രണ്ട് ദിവസം മുന്‍പ് മണ്ണാർക്കാട് എസ്‍സി- എസ്ടി കോടതിയിലെത്തി അബ്ബാസ് കീഴടങ്ങി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ കേസില്‍ മുന്‍പ് അബ്ബാസിന്റെ ഡ്രൈവർ ഷിഫാന്‍ അറസ്റ്റിലായിരുന്നു.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം