KERALA

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പാതിരാ കുര്‍ബാനയില്ല; വിമത വൈദീകരെ പുറത്താക്കണമെന്ന് മാര്‍പാപ്പയ്ക്ക് കത്ത്

ബസലിക്ക അഡ്മിനിസ്‌ട്രേറ്ററുടെ സമ്മതമില്ലാതെ ശിശ്മ കുര്‍ബാന അര്‍പ്പിച്ച വൈദീകര്‍ അതിരൂപതാ വിശ്വാസികളെ അവഹേളിച്ചതിന് ക്രിസ്മസ് നാളില്‍ പരസ്യമായി മാപ്പ് പറയണമെന്ന് സഭ സംരക്ഷണ സമിതി

ദ ഫോർത്ത് - കൊച്ചി

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഇക്കുറി പാതിരാ കുര്‍ബാനയില്ല. പള്ളിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കുര്‍ബാന രീതിയെ ചൊല്ലി അള്‍ത്താര കുര്‍ബാനയ്ക്കായി വാദിക്കുന്നവരും ജനാഭിമുഖ കുര്‍ബാന വാദികളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഇന്ന് വലിയ ഏറ്റമുട്ടലിനും സംഘര്‍ഷത്തിലും എത്തിയിരുന്നു. തുടര്‍ന്ന് എഡിഎം വിളിച്ചുകൂട്ടിയ ചര്‍ച്ചയിലാണ് പാതിരാകുര്‍ബാനയടക്കം എല്ലാ തിരുക്കര്‍മ്മങ്ങളും നിര്‍ത്തിവയ്ക്കാന്‍ ധാരണയായത്. ഇരുകൂട്ടരും ഈ തീരുമാനം അംഗീകരിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി പൂട്ടിക്കിടന്നിരുന്ന പള്ളി രണ്ട് ദിവസം മുമ്പാണ് തുറന്നത്. അന്ന് മുതല്‍ ഇരു വിഭാഗങ്ങളും കുര്‍ബാന അര്‍പ്പിക്കാന്‍ എത്തുകയും തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു.

അതേസമയം, വിശുദ്ധ കുര്‍ബാനയെ അവഹേളിച്ച് മാരത്തോണ്‍ കുര്‍ബാനക്ക് നേതൃത്വം കൊടുത്ത സഭ വിരുദ്ധ പുരോഹിതരെ പുറത്താക്കണമെന്ന് സഭ സംരക്ഷണ സമിതി അല്‍മായ നേതാക്കള്‍ സഭാ നേതൃത്വത്തെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. ബസലിക്ക അഡ്മിനിസ്‌ട്രേറ്ററുടെ സമ്മതമില്ലാതെ ശിശ്മ കുര്‍ബാന അര്‍പ്പിച്ച വൈദീകര്‍ അതിരൂപതാ വിശ്വാസികളെ അവഹേളിച്ചതിന് വിശ്വാസി സമൂഹത്തോട് ക്രിസ്മസ് നാളില്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് പ്രധാന ആവശ്യം.

സഭ ക്രിസ്തുവിന്റെ ഭൗതിക ശരീരമാണ്. ഈ ശരീരത്തെ ദുരുപയോഗിക്കുന്നത് ആത്മീയ വ്യാഭിചാരമാണ്. അതാണ് വിമത വൈദീകര്‍ ബസലിക്കയില്‍ ചെയ്തത്. സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള വക്താക്കള്‍ മൗനം വെടിഞ്ഞ് വിമത പുരോഹിതര്‍ നടത്തുന്ന ആഭാസ സമരങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കണം. ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പൂത വേലിയെ സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ തടസം നിന്ന വൈദീകരുടെ മേല്‍ നടപടി എടുക്കാന്‍ വത്തിക്കാനിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഇടപെടണമെന്നും സമിതി അല്‍മായ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വത്തിക്കാന്‍ സ്ഥാനപതിക്ക് ഇ-മെയില്‍ സന്ദേശവും അയച്ചു.

അതിരൂപതയിലെ സമിതി അല്‍മായ നേതാക്കളായ ജോണി തോട്ടക്കര, ഷൈബി പാപ്പച്ചന്‍, അനിപോള്‍, വില്‍സണ്‍ വടക്കുഞ്ചേരി, ബിജു നെറ്റിക്കാടന്‍, എന്നീ അല്‍മായ കൂട്ടായ്മ നേതാക്കളുടെ നേതൃത്വത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത അഡ്മിനിസ്‌ട്രേറേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പൂതവേലി എന്നിവരെ കണ്ടാണ് കാര്യങ്ങള്‍ അറിയിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ