KERALA

നിപ: പുതിയ പോസിറ്റീവ് കേസുകളില്ല, ഐസൊലേഷനില്‍ 915 പേര്‍

സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഇപ്പോൾ ഐസൊലേഷനിലുള്ളത്

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട്ടെ നിപ സാഹചര്യത്തിൽ വീണ്ടും ആശ്വാസം. ഇന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഇപ്പോൾ ഐസൊലേഷനിലുള്ളത്. വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാ ഫലങ്ങളില്‍ ഏഴ് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു

കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാ ഫലങ്ങളില്‍ ഏഴ് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍ അംഗീകാരം നല്‍കിയിരുന്നു. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകുമെന്നാണ് പ്രതീക്ഷ.

നിപ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരിച്ച് വരികയാണ്. കേന്ദ്ര സംഘം വവ്വാലുകളുടെ സ്രവ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കുന്നതിനായി കുറ്റ്യാടി ദേവർകോവിൽ പരിസരത്ത് വലവിരിച്ചിരുന്നു. കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും , ജില്ലാ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന നിപ പ്രതിരോധ, പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നത്. പ്രദേശത്തെ വളർത്തു മൃഗങ്ങളിൽനിന്നും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം