KERALA

സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും ശ്രമിക്കേണ്ടന്ന് ജിഫ്രി തങ്ങൾ

കുഴപ്പം ഉണ്ടാക്കുന്ന ശബ്ദം പണ്ഡിതന്മാരിൽ നിന്നും ഉണ്ടാകാൻ പാടില്ല

വെബ് ഡെസ്ക്

സമസ്തയെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും ശ്രമിക്കേണ്ടന്നും അതിന് ആര് ശ്രമിച്ചാലും വിജയിക്കില്ലെന്നും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്‌ത മുശാവറ അംഗങ്ങളും പങ്കെടുത്ത സമസ്ത മലപ്പുറം ജില്ലാ ഉലമാ സമ്മേളന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഘടനയെ നശിപ്പിക്കാൻ ആരു ശ്രമിച്ചാലും വിജയിക്കില്ല. അത്തരം ശ്രമങ്ങൾ അപകടത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും തെറ്റുകൾ നോക്കി നടക്കുകയാണ്. അതിനാൽ കുഴപ്പം ഉണ്ടാക്കുന്ന ശബ്ദം പണ്ഡിതന്മാരിൽ നിന്നും ഉണ്ടാകാൻ പാടില്ല. സമസ്തയുടെ കീഴിലുള്ള സ്ഥാപനങ്ങൾ സമസ്തയുടെ ആശയങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ