KERALA

ഇരട്ട നികുതിയിൽ സ്റ്റേ ഇല്ല; മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തിലും നികുതി ഈടാക്കാം

കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽ നിന്നും സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകൾക്ക് കേരളത്തിൽ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി. നികുതി ഈടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് അന്തർസംസ്ഥാന ബസുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽ നിന്നും സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി വിശദീകരിച്ചു.

കേരളത്തിലേക്ക് വരുന്ന അന്തർ സംസ്ഥാന ബസുകൾ നികുതിയടയ്ക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത അന്തർ സംസ്ഥാന ബസുടമകൾ കോടതിയെ സമീപിച്ചത്.

അന്തര്‍ സംസ്ഥാന യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആവിഷ്‌കരിച്ച ഓള്‍ ഇന്ത്യ പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കാനാണ് കേരളത്തിന്‌റെ നീക്കമെന്നായിരുന്നു ടൂറിസ്റ്റ് ബസ് ഉടമകളുടെ ആരോപണം. നവംബര്‍ ഒന്നിനകം കേരളാ രജിസ്‌ട്രേഷനിലേക്ക് മാറ്റിയില്ലെങ്കില്‍ മോട്ടോര്‍വാഹന ടാക്‌സേഷന്‍ നിയമമനുസരിച്ച് നികുതി ഈടാക്കുമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മുന്നറിയിപ്പ്.

തമിഴ്‌നാട് മാതൃകയിൽ ഇരട്ടനികുതി പിരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‌റെ തീരുമാനം. എന്നാൽ, തമിഴ്‌നാട്ടിൽ ഏഴു ദിവസത്തേക്കും, 30 ദിവസത്തേക്ക് മൂന്ന് മാസത്തെ കാലാവധിയിലും നികുതി അടയ്ക്കാനുള്ള അവസരമുണ്ടെന്നാണ് അന്തർ സംസ്ഥാന ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ എല്ലാ വാഹനങ്ങൾക്കും മൂന്ന് മാസത്തേക്ക് മാത്രമെ നികുതി അടയക്കാനാകൂ. ശബരിമല തീർത്ഥാടനത്തിന് ഒറ്റത്തവണയെത്തുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ ഇത്തരത്തിൽ മൂന്ന് മാസത്തെ നികുതി അടയ്‌ക്കേണ്ടി വരും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ