KERALA

എയർ ഇന്ത്യ വിമാനത്തിൽ ബഹളം വച്ചു; മലയാളി നെടുമ്പാശേരിയില്‍ അറസ്റ്റില്‍

വെബ് ഡെസ്ക്

എയർ ഇന്ത്യ വിമാനത്തിൽ ബഹളമുണ്ടാക്കിയതിന് മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഗൗരവമില്ലാത്ത കാര്യങ്ങളെച്ചൊല്ലി സഹയാത്രക്കാരുമായും ക്രൂ അംഗങ്ങളുമായും തർക്കിച്ച് ബഹളമുണ്ടാക്കിയതിന് അമ്പത്തൊന്നുകാരനായ ജിസാൻ ജേക്കബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എയർലൈന്‍സ് ജീവനക്കാരുടെ പരാതിയെ തുടർന്നാണ് നടപടി. ഇയാൾ മദ്യലഹരിയിലായിരുന്നോ എന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

ഗൗരവമില്ലാത്ത കാര്യങ്ങളെച്ചൊല്ലി സഹയാത്രക്കാരുമായും ക്രൂ അംഗങ്ങളുമായും തർക്കിച്ച് ബഹളമുണ്ടാക്കിയെന്നാണ് പരാതി

കേരള പൊലീസ് ആക്ട് സെക്ഷൻ 118 (എ) പ്രകാരം ജേക്കബിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചതായി നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു. ഭീഷണിപ്പെടുത്തുകയോ, അപമാനിക്കുന്ന തരത്തിൽ പെരുമാറുകയോ, അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ തക്കതായ ശിക്ഷ നൽകാൻ കെപി ആക്ട് സെക്ഷൻ 118 (എ) വ്യവസ്ഥ ചെയുന്നു.

വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ നിരവധി സംഭവങ്ങള്‍ ഈയിടെയുണ്ടായിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ എയർ ഇന്ത്യ വിമനത്തില്‍ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ ചർച്ചയായ ഈ വിഷയത്തിന് ശേഷം യാത്രക്കാർക്കായുള്ള നിയമങ്ങള്‍ കർശനമാക്കിയിരുന്നു. എയര്‍ ഇന്ത്യ-445 വിമാനത്തിന്റെ കോക്പിറ്റിൽ പെൺ സുഹൃത്തിനെ കയറ്റിയ പൈലറ്റിനും സഹപൈലറ്റിനും എയര്‍ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതും വാർത്തയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും