കഴിഞ്ഞ ദിവസമാണ് മലയാളിയായ മനോജ് ചാക്കോയുടെ ഫ്ളൈ91 എന്ന കമ്പനിക്ക് വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിച്ചത്. പക്ഷെ അതിനും മുമ്പ് ഇന്ത്യയില്‍ ആദ്യത്തെ സ്വകാര്യ വിമാനകമ്പനി സ്ഥാപിച്ച് വിമാനം പറത്തിയ ഒരു മലയാളിയുണ്ട്. തിരുവനന്തപുരം സ്വദേശിയായ തഖ്‌യുദ്ദീന്‍ അബ്ദുള്‍ വാഹിദ്. ഒരു ചതിയില്‍ അവസാനിച്ച ഈസ്റ്റ് വെസ്റ്റ് എയര്‍ലൈനിന്റെ എംഡി. ആ ചതിക്ക് പിന്നീട് കാലം ഒരു മറുപടി നല്‍കുകയും ചെയ്തു.
ഹൈസ്‌കൂള്‍ വിദ്യഭ്യാസം മാത്രമുണ്ടായിരുന്ന തഖ്‌യുദ്ദീന്‍ വാഹിദ് ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്ത ആദ്യത്തെ സ്വകാര്യ വിമാനകമ്പനി ആരംഭിച്ചത് ഒരു സിനിമകഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. 1952 ഡിസംബര്‍ 28നാണ് തിരുവനന്തപുരത്ത് അബ്ദുല്‍ വാഹിദ് മുസ്ലിയാരുടേയും സല്‍മാ ബീവിയുടേയും മകനായി തഖ്‌യുദ്ദീന്‍ വാഹിദ് ജനിക്കുന്നത്.
1992 ല്‍ ഇന്ത്യ വ്യോമയാന മേഖലയില്‍ ഓപ്പണ്‍ എയര്‍ പോളിസി പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ സ്വകാര്യവിമാനകമ്പനി ആരംഭിക്കാന്‍ ഇറങ്ങിപുറപ്പെട്ടു. ടാറ്റയും ബിര്‍ലയുമടക്കം വിമാനകമ്പനി ആരംഭിക്കാന്‍ ലൈസന്‍സ് സ്വന്തമാക്കിയെങ്കിലും തഖ്‌യുദ്ദീന്‍ വാഹിദ് ആദ്യത്തെ വിമാനകമ്പനി ആരംഭിച്ച് സര്‍വീസ് നടത്തിയത്.
1992 ഫെബ്രുവരി 28ന് ഈസ്റ്റ് വെസ്റ്റ് കമ്പനിയുടെ ആദ്യവിമാനം കൊച്ചിയില്‍ പറന്നിറങ്ങി. ആദ്യവര്‍ഷം തന്നെ 8 കോടി രൂപ കമ്പനി ലാഭമുണ്ടാക്കി. മൂന്ന് ബോയിങ് 737 വിമാനങ്ങളുമായി ആരംഭിച്ച കമ്പനി ആറുമാസം കൊണ്ട് 12 സെക്ടറുകളായി സര്‍വ്വീസ് വ്യാപിപ്പിച്ചു. ഇതേസമയം തന്നെ നരേഷ് ഗോയലിന്റെ ജെറ്റ് എയര്‍വേയ്സും സര്‍വീസ് ആരംഭിച്ചു. വ്യോമയാന മേഖലയിലെ പരസ്പര ശത്രുതയുടെ കഥ ആരംഭിക്കുന്നത് അവിടെ നിന്നാണ്.