KERALA

അവസരം ലഭിക്കുന്നില്ലെന്ന പരാതിയുമായി അഭിഭാഷക പദ്മ ലക്ഷ്മി

രണ്ടാഴ്ചയ്ക്ക് മുമ്പാണ് പദ്മ ലക്ഷ്മി അഭിഭാഷക പട്ടം നേടി സന്നദ് എടുത്തത്. അന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയ്ക്ക് കീഴിൽ പ്രാക്ടീസ് ആരംഭിച്ചിരുന്നു പദ്മ

ദ ഫോർത്ത് - കൊച്ചി

ഒരു ജോലി തരുമോ?- ആദ്യ ട്രാൻസ്ജൻഡർ അഭിഭാഷകയായ പദ്മ ലക്ഷ്മി ഒരാഴ്ചയായി പലരോടും ചോദിക്കുന്നു. "സീനിയേഴ്സിനോടും കാണുന്നവരോടും എല്ലാം ചോദിക്കുകയാണ്. പലയിടത്ത് പലരോടായി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ആരും വ്യക്തമായ മറുപടി പോലും തരുന്നില്ല." പദ്മ പ്രതികരിച്ചു.

രണ്ടാഴ്ചയ്ക്ക് മുമ്പാണ് പദ്മ ലക്ഷ്മി അഭിഭാഷക പട്ടം നേടി സന്നദ് എടുത്തത്. അന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയ്ക്ക് കീഴിൽ പ്രാക്ടീസ് ആരംഭിച്ചിരുന്നു പദ്മ. എന്നാൽ പിന്നീട് ഒരു വക്കാലത്തും തനിക്ക് ഇന്നേവരെ ലഭിച്ചില്ല എന്ന് പദ്മ പറയുന്നു.

"എൻറോൾ ചെയ്യുന്നതിന് മുമ്പ് പോലും പല കോടതിയിലും പോവുന്നതിനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ എൻറോൾ ചെയ്തുകഴിഞ്ഞ് ഒരു ഫയൽ ഇടാൻ മാത്രമാണ് ലോവർ കോടതി ശാഖയിൽ പോയത്. ബാർ അസോസിയേഷനില്‍ അംഗത്വമെടുക്കണമെങ്കിൽ അഞ്ച് വക്കാലത്തെങ്കിലും വേണം. എന്നാൽ എനിക്ക് ഒറ്റ വക്കാലത്ത് പോലും കിട്ടിയില്ല. ജൂനിയർ ആവുമ്പോൾ പാസ് ഓവർ ഒക്കെയായിരിക്കും വരിക എന്നറിയാം. എന്നാൽ അതുപോലും ലഭിച്ചില്ല. അതിനാൽ മുമ്പ് ജോലി ചെയ്തിരുന്നയിടത്ത് നിന്ന് ഇറങ്ങേണ്ടി വന്നു."

തുടർന്ന് പലയിടങ്ങളിലും പത്മ ജോലി തേടിയെങ്കിലും "കാത്തിരിക്കൂ, പറയാം, അന്വേഷിക്കാം, കേൾക്കാം എന്ന മറുപടിയാണ് കിട്ടുന്നത്."

ജോലി തരുന്നത് ഔദാര്യം എന്ന നിലക്കാണ് പലരും കാണുന്നത്. എന്നാൽ അത് അവകാശമാണ് എന്നാണ് മനസ്സിലാക്കേണ്ടതെന്നും പദ്മ പറയുന്നു. "ഞങ്ങളെപ്പോലെയുള്ളവർ ജോലിക്ക് ചെല്ലുമ്പോൾ വന്ന വഴി മറക്കരുതെന്നും വന്നപ്പോൾ എന്തായിരുന്നു എന്നോർക്കണമെന്നും പറയും. പക്ഷേ ഞങ്ങൾക്കും ജോലി ചെയ്ത് ജീവിക്കണം. അതിനുള്ള അവസരമാണ് ചോദിക്കുന്നത്." പദ്മ ലക്ഷ്മി കൂട്ടിച്ചേർത്തു.

ഇതിനിടെ പദ്മയുടെ സാഹചര്യം തിരിച്ചറിഞ്ഞ് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് ട്വീറ്റ് ചെയ്തിരുന്നു. പദ്മയ്ക്കായി അവസരം ചോദിച്ചായിരുന്നു ഇന്ദിരാ ജയ്സിങ്ങിന്റെ ട്വീറ്റ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം