ജി.സുകുമാരൻ നായർ 
KERALA

ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ജി.സുകുമാരൻ നായർ; സാമ്പത്തിക സംവരണം വേണം

സമ്പന്നന്മാര്‍ ജാതിയുടെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ അടിച്ചു മാറ്റുന്നു

വെബ് ഡെസ്ക്

ജാതി സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.ഏത് ജാതിയിൽപ്പെട്ട ആളുകൾ ആണെങ്കിലും പാവപ്പെട്ടവർക്കാണ് സംവരണം നൽകേണ്ടത്. സാമ്പത്തിക സംവരണം എന്ന ആവശ്യത്തിൽ നിന്ന് ഒരടി പോലും എൻഎസ്എസ് പിന്നോട്ട് പോകില്ല. സമ്പന്നന്മാര്‍ ജാതിയുടെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ അടിച്ചു മാറ്റുന്നുവെന്നും സുകുമാരൻ നായർ ആരോപിച്ചു.

ഇപ്പോഴത്തെ 10 ശതമാനം സാമ്പത്തിക സംവരണം , 90 ശതമാനം ആകുന്ന കാലം വരും. ഇപ്പോൾ സംവരണ വിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയും. 10 ശതമാനം സംവരണം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് കൊടുക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു. ജാതി സംവരണം പാടില്ല ,സാമ്പത്തിക സംവരണം ആണ് വേണ്ടത് എന്നാണ് ആ നിയമം ആവശ്യപ്പെട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ