KERALA

മിത്ത് വിവാദം: സർക്കാർ ഇടപെട്ടില്ലെങ്കില്‍ നിയമവഴി തേടുമെന്ന് എൻഎസ്എസ്; അന്തസ്സുള്ള തീരുമാനമെന്ന് ഗണേഷ് കുമാർ

വെബ് ഡെസ്ക്

സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ മിത്ത് വിവാദത്തിൽ നിലപാട് ആവർത്തിച്ച് എൻഎസ്എസ്. സ്പീക്കർ മാപ്പ് പറയണം. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിയമവഴി തേടും. പ്രശ്നം വഷളാക്കാതെ സർക്കാർ നടപടിയെടുക്കണം. വിശ്വാസ സംരക്ഷണത്തിനുള്ള നിയമപരമായ മാർഗങ്ങളുമായും മുന്നോട്ടുപോകുമെന്നും പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ്‌ യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, മിത്ത് വിവാദത്തില്‍ എൻഎസ്എസ് എടുത്തത് അന്തസ്സുള്ള തീരുമാനമാണെന്ന് കെ ബി ഗണേഷ് കുമാർ എംഎല്‍എ പ്രതികരിച്ചു. മുതലെടുപ്പ് രാഷ്ട്രീയത്തിന് നിന്നുകൊടുക്കാതെ നിയമപരമായി നേരിടും എന്നതാണ് എൻഎസ്എസിന്റെ നിലപാട്. അതുകൊണ്ടാണ് കൂടുതൽ സമരങ്ങൾ പ്രഖ്യാപിക്കാത്തതെന്നും യോഗത്തിന് ശേഷം മടങ്ങുമ്പോള്‍ ഡയറക്ടർ ബോർഡ് അംഗമായ ​ഗണേഷ് പ്രതികരിച്ചു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ജി സുകുമാരൻ നായർ നേരത്തെ പ്രതികരിച്ചിരുന്നു. മാപ്പുമില്ല, തിരുത്തുമില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം എൻഎസ്എസ് തള്ളിയിരുന്നു. എം വി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന സ്പീക്കറുടെ പ്രതികരണത്തിൽ സർക്കാർ നിലപാടാണ് തങ്ങൾക്ക് അറിയേണ്ടതെന്നുമായിരുന്നു പ്രതികരണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും