KERALA

ബസിൽ നഗ്നതാ പ്രദർശനം: പ്രതി സവാദില്‍ നിന്ന് ഇതേ അനുഭവമുണ്ടായതായി മറ്റ് ചിലരും പറഞ്ഞെന്ന് നന്ദിത

യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് റിമാൻഡില്‍

വെബ് ഡെസ്ക്

കെഎസ്ആർടി ബസിൽ വച്ച് ന​ഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദ് മുന്‍പും സമാനമായ രീതിയില്‍ പെരുമാറിയതായി ചിലര്‍ തന്നോട് പറഞ്ഞെന്ന് പരാതിക്കാരിയായ നന്ദിത. ദുരനുഭവം തുറന്നുപറഞ്ഞ് ബസിലെ യുവാവിന്റെ ചെയ്തികള്‍ സഹിതം നന്ദിത സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരുന്നു.

പ്രതി ഓടി രക്ഷപ്പെടുന്നതിനിടെ ബസ് ജീവനക്കാർ ചേർന്ന് സാഹസികമായി പിടികൂടി നെടുമ്പാശേരി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് റിമാൻഡിലാണ്.

കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകവെയാണ് കെഎസ്ആര്‍ടിസി ബസില്‍ നന്ദിതയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. സമൂഹമാധ്യമത്തിൽ അവര്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. സമയോചിതമായി പ്രതികരിച്ച യുവതിയ്ക്ക് അഭിനന്ദനവുമായി നിരവധിപേരാണ് എത്തിയത്.

സത്രീകളടക്കം ധാരാളംപേർ ബസിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ച് നന്ദിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. തനിക്ക് അഞ്ച് സ്ത്രീകൾ വ്യക്തിപരമായി മെസ്സേജ് അയച്ചുവെന്നും അവരെല്ലാം അറസ്റ്റിലായ സവാദിൽ നിന്നും സമാന ബുദ്ധിമുട്ട് നേരിട്ടതായി പറഞ്ഞെന്നും നന്ദിത വ്യക്തമാക്കുന്നു.

നന്ദിതയെ ബസ് കണ്ടക്ടർ കെ കെ പ്രദീപ് അഭിനന്ദിച്ചു. സാധാരണ പെൺകുട്ടികൾ ഇത്തരം അനുഭവമുണ്ടായാൽ മാറി നിൽക്കുകയോ സഹിച്ച് മുന്നോട്ട് യാത്രചെയ്യുകയാണ് പതിവ്. എന്നാൽ നന്ദിത വീഡിയോ ചിത്രീകരിക്കാനും പരാതി നല്കുവാനുമുള്ള ധൈര്യം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. . ബസ് കണ്ടക്ടറിനും ഡ്രൈവറിനും നന്ദിത നന്ദി അറിയിച്ചു. വിഷയത്തിൽ പോലീസുകാരും കൃത്യമായ ഇടപെടൽ നടത്തിയെന്നും നന്ദിത പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ