കാട്ടാക്കട ഡിപ്പോയിലെ മര്‍ദന ദൃശ്യങ്ങള്‍  
KERALA

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മർദനം: സുരക്ഷ ജീവനക്കാരന്‍ അറസ്റ്റില്‍

കേസിലെ ആദ്യ അറസ്റ്റാണ്

വെബ് ഡെസ്ക്

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച കേസില്‍ ആദ്യ അറസ്റ്റ്. സുരക്ഷ ജീവനക്കാരന്‍ സുരേഷ് കുമാറിനെയാണ് പോലീസ് പിടികൂടിയത്. 4 പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

കേസിലെ പ്രതികള്‍ സമർപ്പിച്ച മുന്‍കൂർ മുർകൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്. കാട്ടാക്കട ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം തിരിമലയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. എ മുഹമ്മദ് ഷെറീഫ്, സി പി മിലന്‍, എന്‍ അനില്‍ കുമാർ, അജി കുമാർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികളെ പിടികൂടാത്തതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

നിസാര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. തന്നെയും മര്‍ദിച്ചുവെന്ന് വിദ്യാർത്ഥിനിയും പരാതിപ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിച്ചതിന് കൂടി ചേർത്ത് പോലീസ് കേസെടുക്കുകയായിരുന്നു.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍