KERALA

മത പഠനശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം: ഒരാള്‍ അറസ്റ്റില്‍; പോക്സോ കേസില്‍ പിടിയിലായത് സുഹൃത്ത്

മരിച്ച പെൺകുട്ടി പീഡനത്തിന് ഇരയായതായുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്

ദ ഫോർത്ത് - തിരുവനന്തപുരം

ബാലരാമപുരത്തെ മത പഠനശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ പൂന്തുറ പോലീസാണ് പിടികൂടിയത്. പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടർന്ന് ഹാഷിംഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയുടെ സുഹൃത്താണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.

ആത്മഹത്യ ചെയ്യുന്നതിന് ആറ് മാസം മുൻപ് പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്

മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടി പീഡനത്തിന് ഇരയായതായുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് ആറ് മാസം മുൻപ് പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആൺ സുഹൃത്തിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിൽ ഈ മാസം 13നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് വഴിത്തിരിവായ പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് പോലീസ് ലഭിക്കുന്നത്.

തുടർന്ന്, ബാലരാമപുരം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു, പെൺകുട്ടിയുടെ വീടിന്റെ പരിധിയിലെ പൂന്തുറ പോലീസിന് കേസ് കൈമാറി. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പെണ്‍കുട്ടി മതപഠനശാലയിൽ എത്തുന്നതിന് മുൻപ് പീഡനത്തിന് ഇരയായി എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live