മധു 
KERALA

മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം; പന്ത്രണ്ടാം സാക്ഷി മൊഴി മാറ്റി

കേസില്‍ കൂറുമാറുന്ന മൂന്നാമത്തെ സാക്ഷിയാണ് വാച്ചര്‍. മുന്‍പ് പത്തും പതിനൊന്നും സാക്ഷികളാണ് കൂറുമാറിയത്.

വെബ് ഡെസ്ക്

അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. പന്ത്രണ്ടാം സാക്ഷിയായ വനംവകുപ്പ് വാച്ചറാണ് കൂറുമാറിയത്. മധുവിനെ കണ്ടിട്ടില്ലെന്നും പോലീസ് നിര്‍ബന്ധിച്ച് മൊഴി രേഖപ്പെടുത്തിയതാണെന്നും വിചാരണയ്ക്കിടെ വാച്ചര്‍ കോടതിയെ അറിയിച്ചു. കേസില്‍ കൂറുമാറുന്ന മൂന്നാമത്തെ സാക്ഷിയാണ് ഇയാള്‍. നേരത്തെ പത്തും പതിനൊന്നും സാക്ഷികള്‍ കൂറുമാറിയിരുന്നു. സാക്ഷികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും കൂറുമാറ്റം.

10 മുതല്‍ 17 വരെയുള്ള സാക്ഷികളുടെ രഹസ്യമൊഴിയാണ് നേരത്തെ രേഖപ്പെടുത്തിയത്. എന്നാല്‍ വിചാരണയ്ക്കിടെ മധുവിനെ അറിയില്ലെന്ന് പറഞ്ഞ വാച്ചര്‍ പോലീസ് നിര്‍ബന്ധപ്രകാരമാണ് രഹസ്യമൊഴി നല്‍കിയതെന്നും കോടതിയെ അറിയിച്ചു. പതിമൂന്നാം സാക്ഷിയായ സുരേഷിനെ അടുത്ത ദിവസം വിസ്തരിക്കും. സുരേഷ് പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് മധുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു.

അഡ്വ. രാജേഷ് എം മേനോനാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നു മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നു സി. രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചതോടെയാണ് രാജേഷ് എം. മേനോനെ നിയമിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ