പ്രതീകാത്മക ചിത്രം 
KERALA

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

നാദാപുരം സ്വദേശി സുലോചന (57)യാണ് മരിച്ചത്.

വെബ് ഡെസ്ക്

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്കു സമീപം പുലര്‍ച്ചെ രണ്ടയോടെയായിരുന്നു അപകടം.

പക്ഷാതാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സുലോചനയെ ശസ്ത്രക്രിയയ്ക്കുവേണ്ടി മൊടക്കല്ലൂർ മലബാര്‍ ആശുപത്രിയില്‍നിന്ന് മിംസ് ആശുപത്രിയിലേക്കു മാറ്റുമ്പോഴാണ് അപകടം സംഭവിച്ചത്.

പുതിയറ ഹ്യുണ്ടായ് ഷോറൂമിന്റെ സമീപത്തുളള ട്രാന്‍സ്‌ഫോമറിലാണ് ആംബുലന്‍സ് ഇടിച്ചത്. സുലോചനയ്ക്ക് പുറമേ ഭര്‍ത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, ഡോക്ടർ, രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാർ എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ റോഡിൽ തെറിച്ചുവീണു.

ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് പോലീസെത്തിയാണ് രോഗിയെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ആംബുലൻസ് ഇടിച്ചതിനെത്തുടർന്ന ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിക്കുകയായിരുന്നു. ആംബുലൻസ് ആംബുലന്‍സ് സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഷട്ടറുകള്‍ തകര്‍ന്നു. സ്‌ഫോടനത്തിനു സമാനമായ ശബ്ദമുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി