KERALA

സിനിമ റിവ്യൂ: എതിര്‍ക്കുന്നവരെപ്പോലെ അനുകൂലിക്കുന്നവരും സിനിമ മേഖലയിലുണ്ട്, കോടതിക്ക് എന്ത് ചെയ്യാനാകും?

നിയമകാര്യ ലേഖിക

സിനിമ റിവ്യൂവിനെ എതിർക്കുന്നവരെ പോലെ അനുകൂലിക്കുന്നവരും സിനിമ മേഖലയിലുള്ളപ്പോൾ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ജ. ദേവൻ രാമചന്ദ്രൻ. തിയേറ്ററുകൾ കേന്ദ്രീകരിച്ച് ഓൺ ലൈൻ വ്ലോഗർമാർ നടത്തുന്ന നെഗറ്റീവ് റിവ്യൂകൾക്കെതിരെ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് അടക്കം നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. റിവ്യൂ ബോംബിങ് പുനഃരാരംഭിച്ചെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഓൺലൈൻ റിവ്യൂ ബോംബിങ്ങിനെതിരെ ഐ ടി നിയമപ്രകാരം നടപടി സ്വീകരിക്കാനാകുമോ എന്ന് കേന്ദ്ര സർക്കാറിനോട് കോടതി വിശദീകരണം തേടിയിരുന്നു. വിശദീകരണത്തിന് കൂടുതൽ സമയം തേടിയതിനാൽ ഹരജി പിന്നീട് പരിഗണിക്കും.

സിനിമാ റിവ്യൂ നടത്തുന്നത് നശിപ്പിക്കാനും ചൂഷണം ചെയ്യാനുമാകരുത്, ബോധവൽക്കരിക്കാനാകണമെന്ന് നേരത്തെ തന്നെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തികളുടെ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിൽ സിനിമ മേഖലയിലുള്ളവരുടെ സൽപേര് നഷ്ടപെടുത്തേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിരീക്ഷണം.

സിനിമ റിവ്യൂ നടത്തുന്ന പലരും അംഗീക്യത സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവരോ ജേണലിസ്റ്റുകളോ അല്ല. അവരുടെ തെറ്റായ പ്രവൃത്തികളെ നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങളുമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സിനിമ റിവ്യൂ സംബന്ധിച്ച ചില പരാതികളിൽ നടപടിയെടുത്തുവെന്നും സർക്കാർ നിരീക്ഷണം നടത്തുന്നുണ്ടെന്നും പരാതികളിൽ ഗൗരവമായ അന്വേഷണം നടക്കുന്നതായും സർക്കാർ അഭിഭാഷക കോടതിയെ അറിയിച്ചു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം