KERALA

'ചട്ടമ്പി കളിച്ചു' ശ്രീനാഥ് ഭാസിക്കെതിരെ കേസ്

വെബ് ഡെസ്ക്

അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന ഓണ്‍ലൈന്‍ അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി മരട് പോലീസാണ് കേസെടുത്തത്. ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു അവതാരകയുടെ പരാതി. വനിത കമ്മീഷനും ഇവർ പരാതി നല്‍കിയിട്ടുണ്ട്.

അഭിമുഖത്തിനിടെ ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതെ വന്നപ്പോള്‍ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന ക്യാമറാമാനോടും ഭാസി മോശമായി പെരുമാറി. സംഭവത്തില്‍ ഇടപെട്ട സിനിമയുടെ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

പ്രസിദ്ധീകരണ യോഗ്യമല്ലാത്ത രീതിയിലുള്ള ഭാഷയാണ് ശ്രീനാഥ് അവതാരകയോട് നടത്തിയിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഇതുവരെയും പോലീസില്‍ പരാതി ലഭിച്ചിട്ടില്ല.

വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ആണ് ചട്ടമ്പി സിനിമയുടെ ആദ്യ ഷോ നടക്കുന്നത്. ശ്രീനാഥ് ഭാസി ആദ്യമായി സോളോ ഹീറോ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?