ജി സുധകരൻ 
KERALA

ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതി; വിവാദ പ്രസ്താവനകളുമായി ജി സുധാകരൻ

കമ്മ്യൂണിസ്റ്റുകളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നും സുധാകരൻ

വെബ് ഡെസ്ക്

ശബരിമലയിൽ 50 വയസ് കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന വാദം അംഗീകരിക്കണമെന്ന്‌ മുൻ മന്ത്രി ജി സുധാകരൻ. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടന വേദിയിലാണ് സുധാകരന്റെ വിവാദ പ്രസ്താവന. കമ്മ്യൂണിസ്റ്റുകളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം ഒരു കലയാണ്. എന്നാൽ അതു മനസ്സിലാക്കാതെ കുറെപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്

കോൺഗ്രസുകാരനെയും കമ്യൂണിസ്റ്റുകളെയും തിരിച്ചറിയാൻ പറ്റാതായെന്നും ജി സുധാകരൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയം ഒരു കലയാണ്. എന്നാൽ അതു മനസ്സിലാക്കാതെ കുറെപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഇപ്പോൾ ഫോൺവിളിയിലൂടെയാണ് ഇവരുടെയെല്ലാം രാഷ്ട്രീയപ്രവർത്തനമെന്നും സുധാകരൻ വിമർശിച്ചു. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ച് മുന്നോട്ടുപോകണമെന്ന് പറഞ്ഞ സുധാകരൻ, അജ്ഞാതമായ കാര്യങ്ങൾ ലോകത്ത് നിലനിൽക്കുന്ന കാലത്തോളം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും കൂട്ടിച്ചേർത്തു.

നേരത്തെ, ഹിന്ദുപുരോഹിതർ കല്യാണത്തിനും മറ്റ് പൊതുചടങ്ങുകളിലും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണമെന്നു പറഞ്ഞത് വിവാദമായിരുന്നു

അടുത്തിടെ കേരളത്തിൽ നടന്ന നരബലിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാഷ്ട്രീയക്കാരാണ്‌ നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇത്തരക്കാർ കേരളത്തിൽ കൂടിവരികയാണ്. എന്നാൽ, കേരളത്തിൽ ഇന്നേവരെ ഒരു ജ്യോതിഷിയും നരബലിനടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താനെന്ത് പറഞ്ഞാലും അതിനെ കളിയാക്കാനാണ്‌ ചിലർക്ക് താൽപ്പര്യമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. നേരത്തെ, ഹിന്ദുപുരോഹിതർ കല്യാണത്തിനും മറ്റ് പൊതുചടങ്ങുകളിലും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണമെന്നു പറഞ്ഞത് വിവാദമായിരുന്നു. ക്രിസ്ത്യൻ, മുസ്ലീം പുരോഹിതർ പാദംപോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിനെ അധിക്ഷേപിക്കാനാണ് ഇവിടെ പലർക്കും താൽപ്പര്യമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ