ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ നിന്ന് ajaymadhu
KERALA

'തകരാർ മനഃപൂർവം'; ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസപ്പെട്ടതിൽ കേസ്

ദ ഫോർത്ത് - തിരുവനന്തപുരം

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിൽ കേസെടുത്ത് പോലീസ്. 118 E KPA ആക്ട് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് ആണ് കേസെടുത്തത്. മനഃപൂർവം മൈക്കിന്റെ ശബ്ദം തടസപ്പെടുത്തി, പൊതുസുരക്ഷയെ ബാധിക്കുന്ന പ്രവൃത്തി എന്നിവ ആരോപിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല.

മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗം തടസ്സപ്പെടുത്തി എന്നാണ് എഫ്‌ഐആര്‍

തിങ്കളാഴ്ച തിരുവനന്തപുരം അയ്യങ്കാളി ഹാളിലായിരുന്നു ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ അൽപ്പസമയം മൈക്കിന്റെ ശബ്ദം തടസപ്പെട്ടു. മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗം തടസ്സപ്പെടുത്തി എന്നാണ് എഫ്‌ഐആര്‍. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചെന്നും പോലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആംബ്ലിഫയര്‍, വയര്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.

അനുസ്മരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ സുധാകരനാണ് ആദ്യം സംസാരിച്ചത്. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടി എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രസംഗം. തുടര്‍ന്ന് മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിക്കായി മുദ്രാവാക്യം മുഴക്കിയിരുന്നു. നേതാക്കള്‍ ഇടപെട്ടാണ് മുദ്രാവാക്യം അവസാനിപ്പിച്ചത്.

തിരക്കില്‍ ആളുകള്‍ തട്ടിയതിനാലാണ് മൈക്ക് തകരാറിലായതെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത് പ്രതികരിച്ചു. രാവിലെ കന്റോണ്‍മെന്റ് സിഐ വിളിച്ചിരുന്നതായും ആംപ്ലിഫയറും മൈക്കും ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു. ''വെറും 10 സെക്കന്റ് മാത്രമാണ് ശബ്ദ തടസമുണ്ടായത്, സാധാരാണ എല്ലാ പരിപാടിക്കും മൈക്ക് ഹൗളിങ് പതിവാണ്, അസ്വാഭാവികമായി ഒന്നുമില്ല'' - രഞ്ജിത്ത് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടേയുമടക്കം പരിപാടികളില്‍ മൈക്ക് സെറ്റ് നല്‍കിയിട്ടുണ്ട്. വിഐപിയുടെ പ്രസംഗം ഒരു മൈക്ക് ഓപ്പറേറ്ററും മനഃപൂര്‍വം തടസപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും