മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ ആരംഭിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം ഉമ്മന്‍ ചാണ്ടിയെ നാളെ ലേസര്‍ ചികിത്സയ്ക്ക് വിധേയനാക്കും. മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഉമ്മന്‍ ചാണ്ടി, മക്കളായ ചാണ്ടി ഉമ്മന്‍, മറിയ, ബെന്നി ബഹനാന്‍ എം പി എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരുമെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന തരത്തില്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.
ഈ മാസം ആറിനാണ് വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി വിദേശത്തേക്ക് പോയത്. മക്കാളായ ചാണ്ടി ഉമ്മന്‍, മറിയ, ബെന്നി ബെഹ്നാന്‍ എംപി, ജർമന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരാണ് അദ്ദേഹത്തോടൊപ്പമുള്ളത്.
ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന തരത്തില്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. പിന്നീട് ഇത് വസ്ഥുതാ വിരുദ്ധമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. സമാന രീതിയിലുള്ള അസുഖം 2015ലും 2019ലും ഉമ്മന്‍ ചാണ്ടിക്ക് വന്നിരുന്നു. 2015ല്‍ അസുഖം വന്ന സമയത്ത് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. 2019ല്‍ അസുഖം വീണ്ടും വന്നപ്പോള്‍ വിദേശത്ത് ചികിത്സയ്ക്കായി പോയിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.