KERALA

മിഷൻ അരിക്കൊമ്പന് അനുമതിയില്ല; സർക്കാർ വാദം ഫലം കണ്ടില്ല, കോടതി പറഞ്ഞത് എന്തൊക്കെ?

വെബ് ഡെസ്ക്

അരിക്കൊമ്പനെ പിടികൂടാൻ അനുമതിയില്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ ഇടുക്കി ചിന്നക്കനാലിലെ ജനങ്ങള്‍ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. തൽക്കാലം ആനയെ നിരീക്ഷിക്കാനാണ് കോടതി ഉത്തരവ്. പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലയയ്ക്കാനാണ് നിർദേശം. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിച്ചേനെയെന്നും വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത മാറ്റം വേണമെന്നുമാണ് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. അരിക്കൊമ്പൻ മിഷൻ കോടതി തടഞ്ഞതിന് പിന്നാലെ ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ച നാട്ടുകാർക്ക് കോടതി വിധി ഇരട്ട പ്രഹരമായി.

കോടതി നിരീക്ഷണങ്ങൾ

  • അരിക്കൊമ്പനെ നിരീക്ഷിക്കണം

  • പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലയയ്ക്കാം.

  • വിദഗ്ധരെ ഉൾപ്പെടുത്തി കമ്മറ്റിയെ നിയോഗിക്കണം.

  • കമ്മിറ്റി പഠനം നടത്തി റിപ്പോർട്ട് നൽകണം.

  • ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം

  • ചിന്നക്കനാലിലെ 301 കോളനിയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടെ?

  • ഇന്ന് അരിക്കൊമ്പനെങ്കിൽ നാളെ മറ്റൊരു കൊമ്പനെത്തും. ശ്വാശത പരിഹാരം വേണം.

  • ആനയുടെ സഞ്ചാര പാതയിലും ആവാസ മേഖലയിലും സർക്കാർ എന്തിനാണ് മനുഷ്യനെ പാർപ്പിച്ചത്?

  • റീസെറ്റിൽമെന്റ് നടത്തുമ്പോൾ ആനകളുടെ ആവാസമേഖലയെന്ന് അറിയാമായിരുന്നില്ലേ?

  • ശാശ്വത പരിഹാര നിർദേശങ്ങൾ സർക്കാർ സമർപ്പിക്കണം.

സർക്കാർ വാദങ്ങൾ

  • അരിക്കൊമ്പനെ പിടികൂടുകയല്ലാതെ മനുഷ്യസാധ്യമായി മറ്റൊന്നില്ല.

  • വെടിവച്ച് ഓടിക്കാൻ നോക്കിയാലും അരിക്കൊമ്പന് ശബ്ദം പോലും പേടിയില്ല.

  • മനുഷ്യവാസത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റിയേ തീരൂ.

  • ജനവാസ മേഖലയിലിറങ്ങുന്ന അരിക്കൊമ്പന്‍ ഏഴുപേരെ കൊന്നിട്ടുണ്ട്.

  • മൂന്നുമാസത്തിനുളളില്‍ മൂന്ന് റേഷന്‍ കടകള്‍ തകര്‍ത്തു.

  • 22 വീടുകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടാക്കി.

  • തീരാ തലവേദനയാണ് അരിക്കൊമ്പന്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ജനകീയ പ്രതിഷേധം

മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഇടുക്കി ഉടുമ്പൻചോല മുതൽ മറയൂർ വരെയുള്ള 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു. വനം വകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് നാട്ടുകാർ ഉയർത്തുന്നത്. സിങ്കുകണ്ടത്ത് വനം വകുപ്പ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് നാട്ടുകാർ തകർത്തു. ചിന്നക്കനാൽ ബോഡിമെട്ട് പാത ആളുകൾ ഉപരോധിച്ചു. ആനയെ പിടികൂടുമെന്ന് ജനങ്ങളോട് വാഗ്ദാനം ചെയ്ത ശേഷം ആന പാർക്ക് നിർമിക്കുന്നതിനുള്ള ഗൂഡ നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്