KERALA

അവയവദാനത്തിന്റെ പേരില്‍ ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ

വെബ് ഡെസ്ക്

അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് ആളുകളെ കടത്തുന്ന സംഘം കൊച്ചിയില്‍ പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സാബിത്ത് നാസറിനെയാണ് നെടുമ്പാശേരി പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ ഏജന്റാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിൽ ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയാണ് പ്രതി അവയവ കച്ചവടം നടത്തിയിരുന്നത്. അവയവ കൈമാറ്റം നിയമപരമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നത്. സാബിത്തിന്റെ ഫോണിൽ നിന്നും അവയവക്കടത്തിന്റെ വിവിരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരിയിൽ നിന്നും കുവൈത്തിലേക്കും അവിടെനിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്തക്രിയ നടന്നിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാനിൽ നിന്ന് കുവൈത്ത് വഴിയാണ് സാബിത്ത് കേരളത്തിൽ എത്തിയത്. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരും വഴിയാണ് ഇപ്പോൾ സാബിത്തിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. വിഷയത്തിൽ നെടുമ്പാശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് കേസ്. IPC 370, അവയവ കടത്ത് കടയിൽ നിരോധന നിയമം 19 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും