KERALA

അടൂര്‍ ഗോപാലകൃഷ്ണനും ഡോ. സി ജെ ജോണിനും പി കേശവദേവ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കേരളത്തിലെ വളര്‍ന്നു വരുന്ന തലമുറയില്‍ നിലനില്‍ക്കുന്ന മാനസിക ആരോഗ്യ ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടുകയും അതില്‍ ഡോ. സി ജെ ജോണ്‍ ആശങ്ക പങ്കുവെയ്ക്കുകയും ചെയ്തു

വെബ് ഡെസ്ക്

മലയാള സാഹിത്യകാരന്‍ പി. കേശവദേവിന്റെ സ്മരണയ്ക്ക് രൂപീകരിച്ച പി കേശവദേവ് ട്രസ്റ്റിന്‌റെ സാഹിത്യപുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണനും ഡയാബ്സ്‌ക്രീന്‍ കേരള പുരസ്‌കാരം മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി ജെ ജോണിനും സമ്മാനിച്ചു. സാധാരണക്കാരുടെ എഴുത്തുകാരനായിരുന്നു പി കേശവദേവ് എന്നും അനീതിയോടുള്ള എതിര്‍പ്പ് അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും അധാരമായിരുന്നു എന്നും പുരസ്‌കാരം ഏറ്റുവാങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഡോ. സി ജെ ജോണ്‍ കേരളത്തിലെ വളര്‍ന്നു വരുന്ന തലമുറയില്‍ നിലനില്‍ക്കുന്ന മാനസിക ആരോഗ്യ ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടുകയും അതില്‍ ആശങ്ക പങ്കുവെയ്ക്കുകയും ചെയ്തു.

പുതിയ തലമുറയില്‍ കുറഞ്ഞുവരുന്ന മാനസികാരോഗ്യത്തിന് മുന്‍തൂക്കം കൊടുത്തു പ്രവര്‍ത്തിക്കുന്ന ആളാണ് ഡോ. സി ജെ ജോണ്‍ എന്നും മികച്ച ആവിഷ്‌കാരശൈലിയാല്‍ വേറിട്ട കഥകള്‍ ആസ്പദമാക്കിയുള്ളവയായിരുന്നു അടൂരിന്റെ ചിത്രങ്ങള്‍ എന്നും അത് പുരോഗമന സാഹിത്യത്തിന്റെ പ്രഖ്യാപനമായും കെ ജയകുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഒരു മനുഷ്യനെ അളക്കേണ്ടത് മനുഷ്യത്വം കൊണ്ടാണെന്നും സി ജെ ജോണിന്റെയും അടൂരിന്റെയും പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് മുടവന്‍മുഗള്‍ പി കേശവദേവ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പി കേശവദേവ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്‌കാര സമിതി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, കെ ജയകുമാര്‍ ഐഎസ്, കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, എം കെ മുനീര്‍, ആര്‍കിടെക്ടും ഹാബിറ്റാറ്റ് സ്ഥാപകനുമായ പത്മശ്രീ ജി ശങ്കര്‍, സുനിത ജ്യോതിദേവ് എന്നിവര്‍ സംസാരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ