KERALA

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌കേസ്‌: അരവിന്ദാക്ഷനും ജിൽസും 24 മണിക്കൂർ ഇഡി കസ്റ്റഡിയിൽ

നിയമകാര്യ ലേഖിക

കരുവന്നൂർ കള്ളപ്പണക്കേസിൽ വടക്കാഞ്ചേരി കൗൺസിലർ പി ആർ അരവിന്ദാക്ഷനേയും കരുവന്നൂർ സഹകരണ ബാങ്ക് മുന്‍ ചീഫ് അക്കൗണ്ടന്റ് സി കെ ജിൽസിനെയും 24 മണിക്കൂർ നേരത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ സാമ്പത്തിക കുറ്റക്യത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് ഇരുവരെയും ചോദ്യംചെയ്യാനായി കസ്റ്റഡിയിലയച്ചത്. നാളെ വൈകിട്ട് നാല് മണിക്ക് ഇരുവരെയും കോടതിയിൽ ഹാജരാക്കണം.

ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം നിബന്ധനകളോടെയാണ് കോടതി അംഗീകരിച്ചത്. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയിലിരിക്കെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും സംസാരിക്കാന്‍ ഇരുവരെയും അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചി ഓഫിസിൽ ഇരുവരെയും വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് ചെയ്തത്

കഴിഞ്ഞ ദിവസം കൊച്ചി ഓഫിസിൽ ഇരുവരെയും വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമാണ് ഇ ഡി ഇവരെ അറസ്റ്റ് ചെയ്തത്. പി ആർ അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ രണ്ട് അക്കൗണ്ടുകളിലായി 50 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.

പണത്തിന്റെ സ്രോതസ് അരവിന്ദാക്ഷനു വെളിപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് ഇ ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അരവിന്ദാക്ഷൻ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഇ ഡി ആരോപിച്ചിരുന്നു. റിമാന്റിലായ അരവിന്ദാക്ഷൻ സമർപിച്ച ജാമ്യപേക്ഷ 30 ന് പരിഗണിക്കാൻ മാറ്റി. ജാമ്യാപേക്ഷയിൽ ഇ ഡിയുടെ മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും 8 തവണ ഇ ഡി വിളിച്ചപ്പോഴും ഹാജരായിട്ടുണ്ടെന്നുമാണ് അരവിന്ദാക്ഷൻ ജാമ്യാപേക്ഷയിൽ പറയുന്നത്. അരവിന്ദാക്ഷന്റെ പങ്കിനെക്കുറിച്ച് കേസിലെ നിരവധി സാക്ഷികൾ മൊഴി നൽകിയെന്നും ഇ ഡി അറിയിച്ചിരുന്നു.

മാധ്യമങ്ങൾക്ക് വിലക്ക് ഇല്ലെന്ന് ജഡ്ജി

കരുവന്നൂർ കേസ് റിപോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളെ വിലക്കിയില്ലെന്ന് പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കി. തുറന്ന കോടതിയാണ്, ആർക്കും വരാമെന്നും ജഡ്ജി ഷിബു തോമസ് വിശദീകരിച്ചു. രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. വിലക്ക് വിവാദമായ സാഹചര്യത്തിൽ ആണ് വിശദീകരണം

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും