'എന്നോട് പറയും സുരേന്ദ്രനല്ലേ എന്നെ ഒരു വിലയും വയ്ക്കാത്തത് , എന്റെ വില കാണണേൽ കണ്ണൂർ, കാസർഗോഡൊക്കെ വരണം എന്നൊക്കെ എന്നെ ചൊടിപ്പിക്കാൻ പറയും. അന്നേരം തിരിച്ച് അതേ നാണയത്തിൽ ഞാൻ പറയും അവർക്കാർക്കും നിങ്ങളെ അടുത്തറിയില്ലല്ലോ'...
32 വർഷം ഉമ്മൻ ചാണ്ടിക്കൊപ്പം സദാസമയവുമുണ്ടായിരുന്ന പി എ സുരേന്ദ്രൻ എ ആർ അദ്ദേഹത്തെക്കുറിച്ച് പറയുന്നു.
'ബട്ടൻസില്ലാത്ത ഷർട്ട് ധരിച്ച് പൊതുപരിപാടിക്ക് പോയ ഉമ്മൻ ചാണ്ടി. കീറിയ മുണ്ടുടുത്ത് കല്യാണ വീട്ടിൽ ചിലവഴിച്ച ഉമ്മൻ ചാണ്ടി. പൊട്ടിപ്പോയ ചെരിപ്പ് ഇട്ടുകൊണ്ട് പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയ ഉമ്മൻ ചാണ്ടി.' അതീവ ലളിതമായ ഉമ്മൻ ചാണ്ടിയുടെ ജീവിത യാത്ര സുരേന്ദ്രൻ ഓർത്തെടുക്കുന്നു.