KERALA

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ

ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടുമെന്നും പത്മജ പറഞ്ഞു

വെബ് ഡെസ്ക്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണു​ഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണെന്ന് പത്മജ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടുമെന്നും പത്മജ പറഞ്ഞു. മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ് ഒരു തീവ്ര വർഗീയ പാർട്ടി ആണെന്ന് തെളിയിച്ചുവെന്നും പത്മജ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

ഇവിടെ ജയിച്ചത്‌ രാഹുൽ അല്ലാ . ഷാഫിയും ഷാഫിയുടെ വർഗീയതയും ആണ്. എവിടെയാണ് യു ഡി എഫിന് വോട്ട് കൂടിയത് എന്ന് കണ്ടാൽ മനസ്സിലാകും. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടും. എന്തായാലും ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു .ബിജെപി യും സ്വയം ഒരു ആത്മ പരിശോധന നടത്തണം .അതു കൊണ്ട് ഒരു തെറ്റുമില്ല .എവിടെയാണ് വോട്ട് കുറഞ്ഞതെന്നും എന്ത് കൊണ്ട് കുറഞ്ഞെന്നും കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല .മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്ര വർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു. എം എം ഹസ്സാനെ പോലുള്ളവരും അൻവർ സാദത്തിനെയും സിദ്ദിഖ്‌നെയും പോലുള്ളവരെ കടത്തി വെട്ടി അവരെ ഒന്നുമല്ലാതാക്കി അവരിൽ ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചു .ഞാൻ പറഞ്ഞതിൽ സിദ്ദിഖ് ഒഴിച്ചുള്ളവർ മതേതരത്വം കാത്തു സൂക്ഷിക്കുന്നവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വർഗീയത മാത്രം കളിക്കുന്ന ഷാഫിയെ പോലുള്ളവരെ സൂക്ഷിക്കുക

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം