KERALA

ഒടുവില്‍ മുഖംമിനുക്കി പാപ്പാഞ്ഞി

വെബ് ഡെസ്ക്

കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയുടെ മുഖം മാറ്റി. പുതുവര്‍ഷത്തലേന്ന് കത്തിക്കാന്‍ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ഛായയെന്ന ആക്ഷേപവുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പഴയ മുഖം മാറ്റി പാപ്പാഞ്ഞിക്ക് പുതിയ മുഖമൊരുക്കിയത്. പാപ്പാഞ്ഞിയുടെ താടിയുടെ നീളം കൂട്ടി, മുഖത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നു.

കഴിഞ്ഞ ദിവസമാണ് പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുടെ ഛായയുണ്ടെന്ന ആക്ഷേപവുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുമായി സാമ്യമുണ്ടെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായതിന് പിന്നാലെയായിരുന്നു ബിജെപി പ്രതിഷേധം. പരേഡ് മൈതാനിയിലെത്തി പാപ്പാഞ്ഞിയുടെ നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്നും കാര്‍ണിവല്‍ കമ്മിറ്റി മാപ്പ് പറയണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധം കനത്തതോടെ മുഖം മാറ്റാമെന്ന് കാര്‍ണിവല്‍ കമ്മിറ്റി ഉറപ്പു നല്‍കി. ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആര്‍ക്കും പരാതിയുണ്ടാകരുതെന്ന് കരുതിയാണ് പാപ്പാഞ്ഞിക്ക് മാറ്റം വരുത്തിയതെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി