KERALA

കൊലയാളി കൂട്ടുകാരിയെന്ന് പോലീസ്; ഷാരോണ്‍ മരിച്ചത് വിഷം ചേര്‍ത്ത കഷായം കുടിച്ച്

വെബ് ഡെസ്ക്

തിരുവനന്തപുരം പാറശ്ശാലയില്‍ ബിഎസ്‍സി വിദ്യാർഥി ഷാരോണിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കഷായത്തിൽ വിഷം കലർത്തി യുവാവിനെ കൊലപ്പെടുത്തിയെന്ന് കൂട്ടുകാരി ഗ്രീഷ്മ കുറ്റസമ്മതം നടത്തി. റൂറൽ എസ്പി ഡി ശിൽപയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യം അറിയിച്ചത്. യുവാവിനെ ഒഴിവാക്കാൻ വേണ്ടിയാണ് വിഷം നൽകിയതെന്നും യുവതി അറിയിച്ചതായി പോലീസ് പറയുന്നു. യുവതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ഇക്കഴിഞ്ഞ 25നായിരുന്നു ഷാരോണ്‍ മരിച്ചത്. പിന്നാലെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും മകനെ വിഷം നൽകി കൊന്നുവെന്നും ഷാരോണിന്റെ മാതാപിതാക്കൾ ആരോപിച്ചതോടെയാണ് വിഷയം പുറത്തുവന്നത്. ഷാരോണിന്റെ സുഹൃത്തായ പെൺകുട്ടി നൽകിയ പാനീയം കുടിച്ചാണ് മരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം.

ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് ആരോപണ വിധേയയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റ സമ്മതം. എട്ടു മണിക്കുറോളമായിരുന്നു ചോദ്യം ചെയ്യല്‍. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു മരിച്ച ഷാരോൺ രാജ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും