ശബരിമലയില്‍ അപകടമുണ്ടായ സ്ഥലം 
KERALA

ശബരിമലയില്‍ ഉണ്ടായത് പൊട്ടിത്തെറിയല്ല, തീപിടിത്തം; ജില്ലാ കളക്ടർ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വെബ് ഡെസ്ക്

ശബരിമലയില്‍ കതിന പൊട്ടി അപകടമുണ്ടായ സംഭവത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പൊട്ടിത്തെറിയല്ല, തീപിടിത്തമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. യഥാർഥ കാരണം കണ്ടെത്താൻ രണ്ട് ദിവസത്തിനകം വീണ്ടും വിശദ പരിശോധന നടത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിലുണ്ട്. ഫോറൻസിക് പരിശോധനകളുടെയും എഡിഎം റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കി സര്‍ക്കാരിന് നൽകിയ റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിനും സമർപ്പിക്കും.

ഫോറൻസിക് പരിശോധനകളുടെയും എഡിഎം റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കി സര്‍ക്കാരിന് നൽകിയ റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിനും സമർപ്പിക്കും

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നതിനിടെ അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ പത്തനംതിട്ട കളക്ടറോട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവത്തില്‍ വേണ്ട നടപടികള്‍ സ്വികരിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം, വെടിവഴിപാടിനുള്ള കതിനകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിൽ ശബരിമല സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് ശബരിമല സ്പെഷ്യൽ കമീഷണർ ഹൈക്കോടതിയെ സമീപിച്ചു. വെടിവഴിപാട് കരാറെടുത്തയാൾ ലൈസൻസ് വ്യവസ്ഥകൾ പാലിച്ചിരുന്നില്ലെന്ന് ഫയർ ഫോഴ്‌സ് സ്പെഷ്യൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

സുരക്ഷാ ഓഡിറ്റ് നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിക്കാൻ ഫയർ ഫോഴ്‌സ് ഡയറക്ടർ ജനറലിനോട് നിർദേശിക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിന്റെയും ദേവസ്വം ബോർഡിന്‍റേയും വിശദീകരണം തേടി. അപകടമുണ്ടായതിനെ തുടർന്ന് വെടിവഴിപാടു നിർത്തി വെച്ചതായും അശ്രദ്ധയോടെ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് പരുക്കേറ്റ ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുള്ളതായും ദേവസ്വം ബോർഡ് അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും