KERALA

കോട്ടയം മെഡി.കോളേജിൽ പോലീസ് കൊണ്ടുവന്ന രോഗി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു

കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്ടർ പ്രതികരിച്ചു

വെബ് ഡെസ്ക്

കോട്ടയത്ത് മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടർക്ക് എതിരെ രോഗിയുടെ കൈയ്യേറ്റ ശ്രമം. ഏറ്റുമാനൂര്‍ പോലീസ് കൊണ്ടുവന്ന പ്രതിയാണ് ആശുപത്രിയിൽ വെച്ച് അക്രമാസക്തനായത്. ഇന്നലെ പുലര്‍ച്ചയ്ക്ക് അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. തുടർന്ന് ജീവനക്കാരും പോലീസും ചേർന്ന് ഇയാളെ കെട്ടിയിടുകയായിരുന്നു.

അക്രമാസക്തനായ പ്രതി വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനോടൊപ്പം കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപെടുത്തുകയായിരുന്നു.

അത്യാഹിത വിഭാഗത്തില്‍ താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും പോലീസ് പ്രതിയെ അവിടെ വിട്ടിട്ട് പോകുകയായിരുന്നുവെന്നും കയ്യേറ്റത്തിന് ഇരയായ വനിതാ ഡോക്ടർ പറയുന്നു. തുടര്‍ന്ന് ആശുപത്രീ ജീവനക്കാരനാണ് പ്രതിയെ വീല്‍ചെയറിലിരുത്തി അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നത്. കൊണ്ട് വന്നപ്പോള്‍ മുതല്‍ പ്രതി വലിയ ബഹളമായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വന്ന് ഇയാളെ കെട്ടിയിട്ടു.

തുടര്‍ന്നും പ്രതി ബഹളം വച്ചതിനെ തുടര്‍ന്ന് ഡോക്ടർ എയിഡ് പോസ്റ്റില്‍ പോയി പരാതിപെടുകയായിരുന്നു. ശേഷം തിരിച്ച് വന്നപ്പോള്‍ പ്രതി അസഭ്യം പറഞ്ഞതായും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായും വനിതാ ഡോക്ടര്‍ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്