KERALA

പ്രിവിയ കൊല്ലപ്പെട്ടത് 29ന് വിവാഹം നടക്കാനിരിക്കെ, സന്തോഷ് ജീവനൊടുക്കിയ നിലയിൽ; അരുംകൊലയ്ക്കുപിന്നിൽ പ്രണയനൈരാശ്യം?

ഇന്ന് രാവിലെയാണ് തൃത്താല സ്വദേശിനി പ്രിവിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്

വെബ് ഡെസ്ക്

പട്ടാമ്പിയിൽ യുവതിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതിനുപിന്നിൽ പ്രണയനൈരാശ്യമെന്ന് നിഗമനത്തിൽ പോലീസ്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യെ കൊലപ്പെടുത്തിയശേഷം ആലൂർ മൂലടിയിൽ സന്തോഷ് (45) ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.

29ന് വിവാഹം നടക്കാനിരിക്കയൊണ് പ്രിവിയ കൊല്ലപ്പെട്ടത്. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോസ്റ്റാറ്റ് കടയിലെ മുൻ ജീവനക്കാരിയാണ് പ്രിവിയ. ആ സമയത്ത് ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രവിയ ആറ് മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി അവസാനിപ്പിച്ചു. തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പർ സഹായിയായി ജോലി നോക്കുന്നതിനിടെയാണ് മറ്റൊരാളുമായി പ്രവിയയുടെ വിവാഹം തീരുമാനിച്ചത്. ഇതേത്തുടർന്ന് സന്തോഷുമായുള്ള ബന്ധത്തിൽനിന്ന് പ്രവിയ പിന്മാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിനോട് ചേർന്നുള്ള വയലിലാണ് പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്ത് പ്രവിയ സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

രാവിലെ വീട്ടിൽനിന്ന് സ്കൂട്ടറിൽ ജോലിക്കായി ആശുപത്രിയിലേക്കു പോയ പ്രവിയയെ സന്തോഷ് തടഞ്ഞുനിർത്തി കുത്തിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തുവെന്നാണ് പോലീസ് കരുതുന്നത്. പ്രിവിയയെ കുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി മൃതദേഹത്തിനു സമീപത്തുനിന്നു പോലീസ് കണ്ടെടുത്തു.

മരിച്ചത് പ്രവിയയാണെന്ന് തിരിച്ചറിഞ്ഞതോടെ സംഭവത്തിന്റെ ചുരുളഴിക്കാനും പ്രതി ആരെന്ന് കണ്ടെത്താനുമുള്ള അന്വേഷണത്തിലായി പോലീസ്. ഇതിനിടയിലാണ് ആത്മഹത്യക്കു ശ്രമിച്ചനിലയിൽ സന്തോഷിനെ കണ്ടെത്തിയത്. ബന്ധുവിന്റെ വീട്ടിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രവിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

പ്രവിയയും സന്തോഷും നേരത്തെ വിവാഹിതരായിരുന്നു. വിവാഹമോചിതയായ പ്രവിയയ്ക്ക് ആദ്യ ബന്ധത്തിൽ 12 വയസുള്ള കുട്ടിയുണ്ട്. സന്തോഷിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍