KERALA

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം

ഡിസംബര്‍ ആറിന് ഹൈക്കോടതി കേസ് പരിഗണിക്കും

എ വി ജയശങ്കർ

കേരളാ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ട് രണ്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനു ശിവരാമന്‍ സര്‍ക്കാരിനോട് നിലപാട് തേടി. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബര്‍ ആറിന് മുമ്പ് നിലപാട് അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയിലാലാണ് കോടതിയുടെ ഇടപെടല്‍.

ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സർക്കാരിന് ശുപാർശ നൽകിയിരുന്നു. വിരമിക്കല്‍ പ്രായം 56 വയസ്സിൽ നിന്ന്  58 ആയി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലിരിക്കെയാണ് കോടതി നിലപാട് തേടിയത്.

പെന്‍ഷന്‍പ്രായം ഉയര്‍ത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് ജസ്റ്റിസും സെപ്റ്റംബര്‍ 26ന് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ജഡ്ജിമാര്‍ അടങ്ങുന്ന വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ച് യോഗത്തിലുണ്ടായ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു. കേരള ഹൈക്കോടതിയിലെ മുഴുവന്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി ചീഫ് ജസ്റ്റിസിന് നല്‍കിയത്. കോടതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇത് ഉപകരക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്