KERALA

സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പദ്ധതിയുമായി കൈകോര്‍ക്കാന്‍ പെന്തകോസ്ത് യുവജന സംഘടന പിവൈപിഎ

ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയിലാണ് സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് പദ്ധതികളുമായി കൈകോര്‍ക്കാനുള്ള സന്നദ്ധത പിവൈപിഎ അറിയിച്ചത്

വെബ് ഡെസ്ക്

സംസ്ഥാന സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പദ്ധതിയുടെ നിർമിക്കുന്ന 150 വീടുകളിലേക്ക് റഫ്രിജറേറ്ററും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാൻ കേരള സ്റ്റേറ്റ് പെന്തകൊസ്ത് യങ്ങ് പീപ്പിള്‍സ് അസോസിയേഷന്‍ (പിവൈപിഎ). ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയിലാണ് പുനരധിവാസ പദ്ധതികളുമായി കൈകോര്‍ക്കാനുള്ള സന്നദ്ധത പിവൈപിഎ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ്‌സ് അറിയിച്ചത്. ഇന്ത്യ പെന്തകോസ്ത് ദൈവസഭ(ഐപിസി)യുടെ യുവജനവിഭാഗമാണ് പിവൈപിഎ.

ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രത്യേക ടൗണ്‍ഷിപ്പ് ഒരുക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. അതിനു മുന്നോടിയായി ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്കു മാറ്റും. വാടകവീടുകൾ ലഭ്യമാകുന്നില്ലെങ്കിൽ പ്രീഹാബ് വീടുകളൊരുക്കും. 16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 2225 പേരാണുള്ളത്. 847-പുരുഷന്മാര്‍ 845-സ്ത്രീകള്‍ 533 -കുട്ടികള്‍ 4 -ഗര്‍ഭിണികള്‍ എന്നിവരാണ് ക്യാമ്പില്‍ താമസിക്കുന്നത്.

ദുരിതാക്യാമ്പില്‍ താമസിക്കുന്നവര്‍ ഒഴിയുന്ന മുറയ്ക്ക് വെള്ളാര്‍മല ജിവിഎച്ച് എസ് വിദ്യാർഥികൾക്കു മേപ്പാടി ജി എച്ച് എസ് എസിലും മുണ്ടക്കൈ ജി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മേപ്പാടി ജി എല്‍ പി എസിലും പഠനസൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനിൽ ഏറ്റെടുത്ത 64 സെന്റിനു പുറമേ 25 സെന്റ് ഭൂമി കൂടി സർക്കാർ ഏറ്റെടുത്തു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഈ പ്രദേശത്താണ്.

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. മനുഷ്യരെ മാത്രമല്ല വളര്‍ത്തുമൃഗങ്ങളെ കൂടി പുനഃരധിവസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി