KERALA

ആനപ്പേടിയിലെ ആകാശ ജീവിതം

ആനയെ പേടിച്ച് ഉറങ്ങാനാകാതെ ചിന്നക്കനാലിലെ കോളനി നിവാസികള്‍

റഹീസ് റഷീദ്

ചിന്നക്കനാൽ 301 കോളനിയിലെ ഒട്ടുമിക്ക വീടുകളുടെയും മുകളിൽ ഓലമേഞ്ഞ മറ്റൊരു വീടുണ്ട്. ആനയെ പേടിച്ച് ഇവിടെയുള്ളവർ രാത്രി ഉറങ്ങുന്നത് ഈ ഓലപ്പുരകളിലാണ്. നേരം വെളുക്കുന്നത് വരെ ശുചിമുറിയിൽ പോലും പോകാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അതിനുള്ളില്‍ കഴിയും. വൈകുന്നേരം ആറ് മണി കഴിഞ്ഞാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയില്ല ഒരാൾക്കും.

അരിക്കൊമ്പനാണ് പ്രദേശത്ത് ഏറ്റവും അധികം അക്രമങ്ങൾ നടത്തുന്നത്. ചക്കക്കൊമ്പനേയും 301 കോളനിയിൽ സ്ഥിരമായി കാണാം. വൈകുന്നേരം ആറ് മണി കഴിയുമ്പോൾ വീടിന് മുകളിലെ ഷെഡ്ഡിൽ കഴിക്കാനുള്ള ഭക്ഷണവുമായി ആളുകൾ കയറും. രാവിലെ ഏഴ് മണിയായിട്ടേ തിരിച്ചിറങ്ങൂ. ഇതിനിടയിൽ ആന വരികയാണെങ്കില്‍ പടക്കം പൊട്ടിച്ചും, പാട്ടയിൽ കൊട്ടിയും, കല്ലെറിഞ്ഞുമൊക്കെ ഓടിച്ച് വിടും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ