KERALA

''ആ പൂതിയൊന്നും ഏശില്ല, ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പരിഹാസ്യരാകും''; എ ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി

സര്‍ക്കാരിന് താത്പര്യം വികസനത്തിലാണെന്നും സര്‍ക്കാരിനെതിരെ കെട്ടി പൊക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്നും മുഖ്യമന്ത്രി

ദ ഫോർത്ത് - തിരുവനന്തപുരം

എ ഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് താത്പര്യം വികസനത്തിലാണെന്നും സര്‍ക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയില്‍ ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെജിഒഎ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിന്റെ നിറം കെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ആ പൂതിയൊന്നും ഏശില്ല. ജനങ്ങള്‍ക്ക് ഭരണത്തില്‍ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ അതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. നാടിന്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്. ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ ദുഃസ്ഥിതിയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും കൈയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തില്‍ സുതാര്യമായാണ് കാര്യങ്ങള്‍ നടക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ പരിഹാസ്യരാകും. ആരോപണങ്ങള്‍ ഏശണമെങ്കില്‍ യുഡിഎഫിന്റെ സംസ്‌കാരമുള്ളവരായിരിക്കണം ഈ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് ചില നിക്ഷിപ്ത താത്പര്യക്കാര്‍ നോക്കുന്നുവെന്നും അതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

എ ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്. മുഖ്യമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.  232 കോടി രൂപ മുതല്‍മുടക്കില്‍ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച എഐ ക്യാമറകളുടെ കരാര്‍ സുതാര്യമല്ലെന്നും, ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍