KERALA

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്: പോളിങ് സാമഗ്രികള്‍ തുറന്ന കോടതിയിൽ പരിശോധിക്കും

അടുത്ത വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താന്‍ കോടതി നിർദേശം

നിയമകാര്യ ലേഖിക

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് സീൽ ചെയ്ത തിരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്ന് ഹൈക്കോടതി. അടുത്ത വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിശോധന നടത്താനും കോടതി നിർദേശം നൽകി. പോസ്റ്റൽ ബാലറ്റുകളടങ്ങുന്ന പെട്ടികൾ കക്ഷികൾ ഹൈക്കോടതിയിലെത്തി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. എന്നാല്‍ പെട്ടികള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ രണ്ട് പെട്ടികളും ഒപ്പമുണ്ടായിരുന്നു പ്ലാസ്റ്റിക് കവറും മാത്രമാണ് പരിശോധിക്കാനായത്. പ്ലാസ്റ്റിക് കവറിൽ സിഡിയും പെൻ ഡ്രൈവുമാണ് ഉണ്ടായിരുന്നത്. ഇടത് സ്ഥാനാർഥിയും ഹര്‍ജിക്കാരനുമായ കെപിഎം മുസ്തഫയും നജീബ് കാന്തപുരം എംഎൽഎയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും അഭിഭാഷകരും പെട്ടികൾ പരിശോധിക്കാൻ കോടതിയിൽ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഹര്‍ജി ഇന്ന് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് പരിഗണനക്കെടുത്തപ്പോൾ ബാലറ്റുകളടക്കം പരിശോധിക്കാൻ കക്ഷികൾ അനുമതി തേടുകയായിരുന്നു.

348 പോസ്റ്റൽ വോട്ടുകൾ കാരണമില്ലാതെ എണ്ണാതിരുന്നെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് കിട്ടുന്നതായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കെപിഎം മുസ്തഫ തെരഞ്ഞെടുപ്പ് ഹര്‍ജി നൽകിയിരിക്കുന്നത്. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പൊതു തിരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം വിജയിച്ചത്. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ നേരത്തെ സിംഗിൾ ബെഞ്ച് അധികൃതരോട് നിർദേശിച്ചിരുന്നു.

എന്നാൽ, ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് വ്യക്തമാക്കി പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ടു നൽകി. ശേഷിച്ചവ ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കേസ് പരിഗണനയിലിരിക്കെ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ കോടതിയുടെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് നജീബ് കാന്തപുരവും ഹർജി നൽകുകയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,724 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്