KERALA

പെരുമ്പാവൂർ നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ

വെബ് ഡെസ്ക്

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രതിയുടെ മനശാസ്ത്ര-സ്വഭാവ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. കേസിൽ അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിലെ വാദം കേൾക്കുന്നതിനും അന്തിമ വിധി പുറപ്പെടുവിക്കുന്നതും വരെയാണ് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.

പ്രതിയുടെ മനശാസ്ത്ര പരിശോധന നടത്താൻ ആവശ്യമായ ടീമിനെ രൂപികരിക്കാൻ തൃശൂർ മെഡിക്കൽ കോളെജിനോട് നിർദ്ദേശിച്ചു. എട്ട് ആഴ്ചയ്ക്കുള്ളിൽ അപ്പീലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

പ്രതിക്ക് വേണ്ടി ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ പ്രോജക്റ്റ് 39 എയാണ് നിയമസഹായം നൽകിയത്. പ്രോജക്റ്റ് 39 എയിലെ അഭിഭാഷകയായ ശ്രേയ രസ്‌തോഗിയാണ് അമീറുൽ ഇസ്ലാമിന് വേണ്ടി ഹാജരായത്. കേസിൽ പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മിറ്റിഗേഷൻ അന്വേഷണത്തിനുമായി പ്രോജക്റ്റ് 39 എയിലെ നൂരിയ അൻസാരിയെ ചുമതലപ്പെടുത്തി. കേസിൽ അമീറുൽ ഇസ്ലാമുമായി കൂടികാഴ്ച നടത്തുന്നതിനും അഭിമുഖം റെക്കോർഡ് ചെയ്യുന്നതിനും കോടതി അനുമതി നൽകി.

രഹസ്യസ്വഭാവത്തിനായി, ഈ അഭിമുഖങ്ങൾ ജയിൽ ഉദ്യോഗസ്ഥനോ പോലീസ് ഉദ്യോഗസ്ഥരോ കേൾക്കാതെ പ്രത്യേക അഭിമുഖ സ്ഥലത്ത് നടത്തുന്നുവെന്നും ഓഡിയോ റെക്കോർഡറുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും അഭിമുഖങ്ങൾ രേഖപ്പെടുത്താൻ ശബ്ദ റെക്കോർഡുകൾ ഉപയോഗിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

ജയിലിൽ ആയിരുന്നപ്പോൾ അപേക്ഷകൻ ചെയ്ത ജോലിയുടെ സ്വഭാവം സംബന്ധിച്ച ഒരു റിപ്പോർട്ടും അപ്പീൽക്കാരന്റെ പെരുമാറ്റവും പെരുമാറ്റവും സംബന്ധിച്ച റിപ്പോർട്ടും കോടതിയിൽ ജയിൽ സൂപ്രണ്ട് നൽകണം.

മെഡിക്കൽ രേഖകൾ, ജയിൽ പെരുമാറ്റം, ഏറ്റെടുക്കുന്ന ഏതെങ്കിലും വിദ്യാഭ്യാസ, തൊഴിൽ അല്ലെങ്കിൽ തൊഴിൽ അവസരങ്ങളുടെ സർട്ടിഫിക്കറ്റുകൾ മുതലായവയും അപേക്ഷകനെ സംബന്ധിച്ച രേഖകളും പരിശോധിക്കാനും നൂരിയ അൻസാരിക്ക് കഴിയുമെന്നും കോടതി വ്യക്തമാക്കി.

2017 ഡിസംബറിലാണ്, വിചാരണ കോടതി അമീറുൽ ഇസ്ലാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചത്. തുടർന്ന് ഈ വർഷം മെയിൽ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി ഉത്തരവിട്ടു. സെഷൻസ് കോടതിയുടെ വിധി ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശരിവെച്ചത് .

പ്രോസിക്യൂഷൻ സമർപ്പിച്ച ശാസ്ത്രീയ തെളിവുകൾ അംഗീകരിക്കുന്നെന്നും കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സമൂഹത്തിനുവേണ്ടിയുള്ള നീതിയാണ് നടപ്പാക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞികരുന്നു.

2016 ഏപ്രിൽ 18 വൈകുന്നേരമാണ് നിയമവിദ്യാർഥിനിയെ പെരുമ്പാവൂർ കുറുപ്പുംപടിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അസം സ്വദേശിയായ അമീറിനെ ജൂണിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബർ 16ന് കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് 2017 മാർച്ച് 13ന് വിചാരണ തുടങ്ങി. ഡിസംബർ 14നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?