KERALA

ഉയർന്ന പി എഫ് പെന്‍ഷന്‍; കേന്ദ്രത്തിന്റെ വിശദീകരണം തേടി ഹെെക്കോടതി

നിയമകാര്യ ലേഖിക

ഉയർന്ന പ്രൊവിഡന്റ് ഫണ്ട് പെൻഷന് വേണ്ടി ഓൺലൈനിൽ ഓപ്ഷൻ നൽകുമ്പോൾ ഉയർന്ന പി എഫ് വിഹിതമടയ്ക്കാൻ ഓപ്ഷൻ നൽകിയതിന്റെ തെളിവ് വേണമെന്ന വ്യവസ്ഥക്കെതിരെ സമർപിച്ച ഹര്‍ജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അധികൃതരുടെ നടപടി ഇത് സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി എസ് സഹീർ ഉൾപ്പെടെ 20 ബിഎസ്എൻഎൽ ഉദ്യോഗസ്ഥരാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ജസ്റ്റിസ് രാജ വിജയരാഘവനാണ് ഹര്‍ജി പരിഗണിച്ചത്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉയർന്ന പിഎഫ് പെൻഷന് വേണ്ടി ഓപ്ഷൻ സ്വീകരിക്കാൻ ഇപിഎഫ്ഒ നടപടി സ്വീകരിച്ചിരുന്നു. ഓപ്ഷൻ നൽകാനുള്ള സമയം മേയ് മൂന്നുവരെ നീട്ടുകയും ചെയ്തു. എന്നാൽ ഇങ്ങനെ ഓപ്ഷൻ നൽകുമ്പോൾ ഇപഎഫ് സ്കീമിലെ 26 (6) ഖണ്ഡിക പ്രകാരം ഉയർന്ന പിഎഫ് വിഹിതം അടയ്ക്കാൻ ഓപ്ഷൻ നൽകിയതിന്റെ തെളിവ് ഹാജരാക്കണമെന്ന് റീജിയണൽ പി എഫ് കമീഷണർ ഫെബ്രുവരി 20ന് നൽകിയ ഉത്തരവിൽ പറയുന്നു. ഇത്തരമൊരു രേഖ ആർക്കും ഇതുവരെ നൽകിയിട്ടില്ലന്നും ഹര്‍ജിയിൽ പറയുന്നു.

ഈ രേഖ വേണമെന്ന വ്യവസ്ഥ സമയബന്ധിതമായി ഓപ്ഷൻ നൽകാൻ തടസമാകുമെന്നും ഈ രേഖകൾ ആവശ്യപ്പെടുന്നത് ശശികുമാർ കേസിൽ നേരത്തെ ഹൈകോടതി നൽകിയ ഉത്തരവിന്റെ ലംഘനമാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

ഹരിയാന, ജമ്മു - കശ്മീർ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകൾ കൃത്യമാകുമോ? മുന്‍ പ്രവചനങ്ങളും ജനവിധിയും

ലെബനൻ ഭീകരമായ അഭയാർഥി പ്രതിസന്ധി നേരിടുന്നുവെന്ന് യുഎൻ; ആരോഗ്യ സംവിധാനങ്ങൾ തകർച്ചയുടെ വക്കിൽ

ഇനി നടപടി, എഡിജിപി എം ആര്‍ അജിത് കുമാറിന് എതിരായ അരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Exit Poll 2024: ജമ്മു കശ്മീരില്‍ ഭൂരിപക്ഷമില്ല, എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Exit Poll 2024: ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍