പികെ കുഞ്ഞാലിക്കുട്ടി 
KERALA

പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്ര നടപടിയില്‍ സംശയമെന്ന് പികെ കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്ക്

പോപുലര്‍ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ച കേന്ദ്ര നടപടി സംശയകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഒരു വിഭാഗത്തെ മാത്രം നിരോധിക്കുന്ന നടപടി സംശയാസ്പദമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഭാഗീയതയും വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തെ കയറൂരിവിടുന്നു. പോപുലര്‍ ഫ്രണ്ടിനോടെന്ന പോലെ ആര്‍എസ്എസിനോടും നിലപാട് സ്വീകരിക്കണം. പോപുലര്‍ ഫ്രണ്ട് രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. ലീഗ് പിഎഫ്‌ഐയുടെ സ്വഭാവിക എതിരാളിയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു

ലീഗ് പിഎഫ്‌ഐയുടെ സ്വഭാവിക എതിരാളി- പികെ കുഞ്ഞാലിക്കുട്ടി

എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിരോധന ഉത്തരവില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ നടത്തിയ കൊലപാതകങ്ങളും തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊ.ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവവും, കേരളത്തിലെ സഞ്ജിത്ത്, അഭിമന്യു, ബിബിന്‍, തമിഴ്നാട്ടിലെ വി. രാമലിംഗം, നന്ദു, ശശികുമാര്‍ കര്‍ണാടകയിലെ ആര്‍ രുദ്രേഷ്, പ്രവീണ്‍ പൂജാരി, പ്രവീണ്‍ നട്ടാരു എന്നിവരുടെ കൊലപാതകങ്ങളും നിരോധന ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ