KERALA

ഫോണ്‍ ചോര്‍ത്തല്‍: പി വി അന്‍വറിനെതിരെ കേസ്; സ്വകാര്യതയുടെ ലംഘനമെന്ന് പരാതി

വെബ് ഡെസ്ക്

സംസ്ഥാന സര്‍ക്കാരിനെയും കേരള പോലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവാദങ്ങള്‍ക്ക് തുടക്കമിട്ട ഫോണ്‍കോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് എതിരെ കേസ്. പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കോട്ടയം കറുകച്ചാല്‍ പോലീസിന്റെ നടപടി. പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.

പോലീസിന്റെ ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ പി വി അന്‍വര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പൊതു സുരക്ഷയെ ബാധിക്കുന്ന രീതിയിലാണ് ഫോണ്‍ ചോര്‍ത്തല്‍, നിലമ്പൂര്‍ എംഎല്‍യുടെ നടപടി സ്വകാര്യതയുടെ ലംഘനമാണ് എന്നും പരാതിയില്‍ പറയുന്നു.

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ സ്വാഭാവികമായും പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അതെല്ലാം സ്വാഭാവികമായ പരിശോധനയ്ക്ക് വിധേയമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരമാണെന്ന് നേരത്തെ ഗവര്‍ണറും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്വേഷണറിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ പൗരന്മാരുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ പിന്‍ഗാമി നബീല്‍ കൗക്കിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം

സ്റ്റാർട്ടിങ്ങിലും ഫിനിഷിങ്ങിലും പ്രശ്നം; നെഹ്‌റു ട്രോഫി ഫലപ്രഖ്യാപനം കോടതിയിലേക്ക്, പരാതിയുമായി വീയപുരവും നടുഭാഗവും

ഐപിഎല്‍ മെഗാതാരലേലം: ഒരു ടീമിന് എത്ര താരങ്ങളെ നിലനിർത്താം? അണ്‍ക്യാപ്‌ഡ് പ്ലെയർ റൂളും വിലക്കും, പുതിയ നിയമങ്ങള്‍ അറിയാം

പ്രകാശ് കാരാട്ടിന് ഇടക്കാല ചുമതല; സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവയുടെ കോ ഓഡിനേറ്റര്‍

43-ാം വയസില്‍ തലയുടെ വിളയാട്ടം! ഐപിഎല്ലില്‍ ധോണി ഇനി അണ്‍ക്യാപ്‌ഡ് പ്ലെയർ, എങ്ങനെ?