കേരള ഹൈക്കോടതി 
KERALA

സോഷ്യല്‍ മീഡിയ അധിക്ഷേപം എസ് സി എസ് ടി അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരും

ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന അധിക്ഷേപങ്ങളും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽപ്പെടുമെന്ന് കേരള ഹൈക്കോടതി

വെബ് ഡെസ്ക്

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന അധിക്ഷേപങ്ങളും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുമെന്ന് കേരള ഹൈക്കോടതി. സോഷ്യല്‍ മീഡിയയിലൂടെ പട്ടികവര്‍ഗത്തില്‍പ്പെട്ട വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്ന കേസില്‍ യൂട്യൂബറിന് ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ ജോസഫിന്റെ സുപ്രധാന നിരീക്ഷണം.

ഓൺലൈൻ ചാനലിലൂടെ യൂട്യൂബര്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ പട്ടികവർഗക്കാരിയായ തന്നെ അധിക്ഷേപിക്കുന്നതാണ്. പട്ടികവർഗ സമുദായാംഗങ്ങൾക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന തലത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടികാട്ടി നൽകിയ പരാതിയാണ് കേസിന് അടിസ്ഥാനം.

ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന അധിക്ഷേപങ്ങളും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽപ്പെടുമെന്ന് കോടതി

'പൊതു ഇടം' എന്നതിനെ വ്യാഖ്യാനിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി വിഷയത്തെ പരിഗണിച്ചത്. നേരിട്ട് കാണുന്നത് മാത്രമല്ല, മനുഷ്യ ജീവിതമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ ഇടങ്ങളും പരിഗണിക്കാം. അതിനാല്‍ ഇന്റര്‍നെറ്റിലാണെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍പ്പെടും. ചെയ്യുന്ന കുറ്റകൃത്യത്തിന്റെ സ്വഭാവം,ആശയം, ഉദ്ദേശ്യം, അര്‍ത്ഥം എന്നിവ പരിശോധിച്ച് വിവിധ വകുപ്പുകള്‍ ചുമത്താമെന്നും കോടതി വ്യക്തമാക്കി.

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനെ നേരിട്ട് അക്രമിക്കുന്നതിനെതിരെയുള്ള വിവിധ വകുപ്പുകളാണ് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിൽ പറയുന്നത്. അതിൽ ഐ പി സി സെക്ഷൻ 3(1)(r) , 3(1)(s) എന്നിവയെ ഉദ്ധരിച്ച് കൊണ്ടാണ് കോടതി പരാമര്‍ശം.

ഡിജിറ്റൽ യുഗവും വ്യക്തിസാന്നിധ്യവും; കോടതി പറയുന്നതിങ്ങനെ

"ഇന്റർനെറ്റ് കാലത്തിന് മുന്‍പ്, അടച്ച ഹാളിനുള്ളിൽ നടത്തുന്ന പ്രസംഗം അതിനുള്ളിൽ ഇരിക്കുന്നവർക്ക് മാത്രമേ കേൾക്കാനോ കാണാനോ കഴിയുകയുള്ളൂ. എന്നാൽ ഇന്റർനെറ്റിന്റെ വരവോടെ നവമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം ഏതൊരാൾക്കും വളരെ എളുപ്പത്തിൽ കാണാനും കേൾക്കാനും കഴിയും. അത് സംപ്രേഷണം ചെയ്യുമ്പോൾ മാത്രമല്ല, അതിനു ശേഷം എപ്പോൾ വേണമെങ്കിലും പൊതുജനങ്ങൾക്ക് ആ ഉള്ളടക്കം ലഭ്യമാകും. അങ്ങനെ പലതവണകളായി ഉള്ളടക്കം പ്ലേ ചെയ്യുന്നതിലൂടെ ഉള്ളടക്കത്തിന്റെ ഉടമ വീണ്ടും പ്രത്യക്ഷപ്പെടുകയും അതുണ്ടാക്കുന്ന സാമൂഹികാഘാതത്തിന്റെ വ്യാപ്തി കൂടുതലുമായിരിക്കും.

ഓൺലൈൻ വാർത്ത ചാനലായ ട്രൂ ടിവിയുടെ മാനേജിംഗ് ഡയറക്ടർ നൽകിയ മുൻജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം

ലൈംഗികാതിക്രമ പരാതിയിൽ സുഹൃത്തായ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് വിവാദ പരാമര്‍ശം നടത്തിയ യൂട്യൂബറെ വീഡിയോ ചെയ്യുന്നതിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐപിസി, ഐ ടി ആക്ട് എന്നിവ പ്രകാരവും, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3(1)(r), 3(1)(s), 3(1)(w)(ii) തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്