KERALA

ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ച ആർക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി; ജനകീയ പ്രതിരോധ ജാഥയ്ക്ക് തുടക്കം

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്

ആര്‍എസ്എസ് - ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചര്‍ച്ച ന്യൂനപക്ഷത്തിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് - ലീഗ്- വെല്‍ഫയര്‍ പാര്‍ട്ടി ത്രയത്തിന് ഇതില്‍ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രി, മുസ്ലീങ്ങള്‍ വിവാഹ ബന്ധം വേര്‍പിരിയുന്നത് മാത്രം കുറ്റകൃത്യമാകുന്നെതെങ്ങനെയെന്ന് ചോദിച്ചു. '' കേന്ദ്രത്തിന്റെ വര്‍ഗീയ നിലപാടുകളോട് കോണ്‍ഗ്രസ് മൃദുസമീപനം പുലര്‍ത്തി സംസ്ഥാനത്തിനെതിരെ അവാസ്തവ പ്രചാരണങ്ങള്‍ നടത്തുകയാണ്. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച വലുതാണ്. കേരളത്തിനെതിരെ തെറ്റായ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നു'' - മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ