KERALA

പിണറായി വിജയൻ നല്ല നേതാവാണ്; പക്ഷേ! കെ സുധാകരൻ പറയുന്നു

പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അദ്ദേഹം എപ്പോഴും പാ‍ർട്ടിയെ മുന്നിൽ നിന്ന് നയിക്കുന്ന നേതാവാണ്.

വെബ് ഡെസ്ക്

പിണറായി വിജയൻ നേതൃപാടവമുള്ള നേതാവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു തീരുമാനമെടുത്താൽ അത് നടപ്പാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകും. കഠിനാധ്വാനിയാണ്. വളരെ കൃത്യമായി കാര്യങ്ങളെ വിശകലനം ചെയ്യുകയും ചില വിഷയങ്ങൾ ചുഴിഞ്ഞ് കാണാനുള്ള കഴിവും പിണറായിക്കുണ്ടെന്നും സുധാകരൻ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ എപ്പോഴും പാ‍ർട്ടിയെ മുന്നിൽ നിന്ന് നയിക്കുന്ന നേതാവാണ് അദ്ദേഹം. പാർട്ടിയോടുള്ള പിണറായിയുടെ ആത്മാർത്ഥത തീർച്ചയായും ഒരു മുതൽക്കൂട്ടാണെന്നും സുധാകരൻ പറഞ്ഞു. പാർട്ടിക്കകത്തായാലും പുറത്തായാലും ഒരു എതിരാളിയെ ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അത് ചെയ്യുന്നതുവരെ അദ്ദേഹത്തിന് വിശ്രമമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കമ്മ്യൂണിസ്റ്റ് വിരുദ്ധമായ ഒരു അവാർഡ് തന്നെയാണ് സ്വീകരിക്കേണ്ടിയിരുന്നത്, അത് ഏറ്റവും മികച്ച തീരുമാനമായി മാറുമായിരുന്നു
കെ സുധാകരൻ

എന്നാൽ പിണറായി വിജയനെതിരായ പതിവ് വിമർശനങ്ങളും ആവർത്തിക്കുന്നുണ്ട് സുധാകരൻ. ഒട്ടും കരുണയില്ലാത്ത മനുഷ്യനാണ് പിണറായിയെന്ന് കെ കെ ശൈലജയെ ആരോഗ്യമന്ത്രിയായി അവസരം നൽകാത്തതിനെ വിമർശിച്ചു കൊണ്ട് സുധാകരൻ പറഞ്ഞു. ''എന്തുകൊണ്ടാണ് ഇത്തവണ കെ കെ ശൈലജയെ മന്ത്രിയാക്കാതിരുന്നത്? ആരോഗ്യമന്ത്രിയായിരിക്കെ ശൈലജ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏത് സാഹചര്യത്തിലാണ് ശൈലജ ടീച്ചർ രമൺ മഗ്‌സസെ അവാർഡ് സ്വീകരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്? കമ്മ്യൂണിസ്റ്റ് വിരുദ്ധമായ ഒരു അവാർഡ് തന്നെയാണ് സ്വീകരിക്കേണ്ടിയിരുന്നത്, അത് ഏറ്റവും മികച്ച തീരുമാനമായി മാറുമായിരുന്നുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.''

എന്തുകൊണ്ടാണ് മാധ്യമങ്ങൾ പിണറായിയോട് ഇതേക്കുറിച്ച് ചോദ്യം ചെയ്യാത്തതെന്നും സുധാകരൻ ചോദിച്ചു. ''മാധ്യമങ്ങൾക്ക് പിണറായിയെ ഭയമാണ്. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന ക്രൂരനായ ഒരു മനുഷ്യനാണെന്ന് അറിയാവുന്നതിനാൽ മാധ്യമങ്ങൾ പോലും പിണറായിയെ ഭയപ്പെടുന്നു''. - സുധാകരൻ പറഞ്ഞു.

കോളേജ് കാലം മുതൽ ഞങ്ങൾ രാഷ്ട്രീയമായി എതിർ പക്ഷത്തായിരുന്നു. അത് ഇപ്പോഴും തുടരുന്നു

കോളേജ് കാലം മുതൽ പരസ്പരം അറിയാവുന്നവരാണെങ്കിലും ഇരുവരും തമ്മിൽ വ്യക്തിപരമായ ഒരു ബന്ധവും നിലനിർത്തുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. ''കോളേജ് കാലം മുതൽ ഞങ്ങൾ രാഷ്ട്രീയമായി എതിർ പക്ഷത്തായിരുന്നു. അത് ഇപ്പോഴും തുടരുന്നു. ഞങ്ങൾ പരസ്പരം സംസാരിക്കാറില്ല. ഞാൻ വരുന്നത് കണ്ടാൽ അദ്ദേഹം വേറെ വഴിക്ക് നോക്കും. എന്നാൽ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ എന്നെ കണ്ട് അദ്ദേഹം എഴുന്നേറ്റു. അത് മനുഷ്യത്വത്തിന്റെ ഭാ​ഗമാണ്. ഞാൻ മടങ്ങുമ്പോൾ അദ്ദേഹം വീണ്ടും എഴുന്നേറ്റു. ഞാനും അതിനനുസരിച്ച് പ്രതികരിച്ചു''. - സുധാകരൻ പറയുന്നു.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്