KERALA

'സ്ത്രീകള്‍ക്ക് നിര്‍ഭയം ജോലി ചെയ്യാൻ കഴിയണം'; സിനിമാ രംഗത്തെ മലിനമാക്കുന്ന പ്രവണത തടയേണ്ടത് ആ മേഖലയിലുള്ളവരെന്ന് മുഖ്യമന്ത്രി

ജനങ്ങൾ നൽകുന്ന ആരാധനയും സ്നേഹവും ധാർമിക മൂല്യങ്ങൾ തിരിച്ചു നൽകാനുള്ള ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടിമാര്‍ നേരിട്ട ചൂഷണങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലും മലയാള സിനിമാ മേഖലയെ ചൂട് പിടിപ്പിക്കുമ്പോള്‍ വിഷയം പൊതുവേദിയില്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ പുകഴ്ത്തി മുഖ്യമന്ത്രി ആരംഭിച്ച പ്രസംഗം സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഹേമാ കമ്മിറ്റിയിലേക്കും നീണ്ടു. ജീവിതമാകെ കലയ്ക്കായി മാറ്റിവച്ച നാടാണെന്നാണ് മോഹന്‍ലാലിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചു.

സിനിമാ രംഗത്തെ മലിനമാക്കുന്ന കാര്യങ്ങൾ ഈ മേഖലയിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സിനിമാ മേഖലയിലുള്ളവർക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ നൽകുന്ന ആരാധനയും സ്നേഹവും ധാർമിക മൂല്യങ്ങൾ തിരിച്ചു നൽകാനുള്ള ഉത്തരവാദിത്തമാണ് നൽകുന്നതെന്നും, സ്ത്രീകൾക്ക് നിർഭയമായി കടന്നുവന്ന് കഴിവ് തെളിയിക്കാനുള്ള അവസരം സിനിമയിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സൂചന ഉയർത്തിക്കാണിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കലാകാരിയുടെ മുന്നിൽ ഒരുപാധിയും ഉണ്ടാകരുതെന്നും ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന് നിർബന്ധമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഈ നിർബന്ധത്തിന്റെ പുറത്തതാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്നും. അത് കേരളത്തിൽ മാത്രമുണ്ടായതിൽ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. സ്ത്രീകളുടെ തൊഴിലവകാശത്തിനും അഭിമാന സംരക്ഷണത്തിനും സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര രംഗത്തിന്റെ വികസനം മുന്നിൽകണ്ട് കാര്യമായ ഇടപെടൽ സർക്കാർ ഇപ്പോൾ നടത്തിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം