KERALA

'വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ ഓർമപ്പെടുത്തൽ'; ഇസ്ലാമോഫോബിയ വിരുദ്ധദിനത്തിൽ മുഖ്യമന്ത്രിയുടെ കുറിപ്പ്

ഈ ദിവസം മുസ്ലിങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെയും, വിദ്വേഷത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങളെയും ഓർമ്മപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്

മുസ്ലിങ്ങൾക്കെതിരെ ലോകമെമ്പാടും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരായ പ്രതിരോധത്തിന്റെ ആവശ്യകത ഓർമപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായ ഇന്ന് സമൂഹമാധ്യമമായ എക്‌സിൽ എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പങ്കുവെച്ചത്.

''ലോകമെമ്പാടും മുസ്‌ലിംകൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്കും അസഹിഷ്ണുതയ്ക്കുമെതിരായ പോരാട്ടത്തിനുവേണ്ടിയുള്ള ഉജ്വലമായ ഓർമപ്പെടുത്തലാണ് ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള അന്താരാഷ്ട്ര ദിനം. നമ്മുടെ രാജ്യത്ത് മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന സിഎഎയുടെ പശ്ചാത്തലത്തിൽ, എല്ലാ തരം മതഭ്രാന്തിനെതിരെയും ജനങ്ങളെ ഒരുമിപ്പിക്കുന്നതിന് ഐക്യവും അനുകമ്പയും വളർത്തേണ്ടതിന്റെ ആവശ്യകതയെ ഈ ദിവസം അടിവരയിടുന്നു,'' മുഖ്യമന്ത്രി കുറിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.

കേരളത്തിൽ മാത്രമായി അങ്ങനെ ഒരു നിയമം നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസും ബിജെപിയും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.

സി എ എ നടപ്പാക്കില്ലെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വാദം പ്രാവർത്തികമാകാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിൻവലിക്കില്ല. പൗരത്വം കേന്ദ്രത്തിന്റെ പരിധിയിലുള്ള വിഷയമാണെന്നും അതിൽ സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ദേശീയ വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

നിയമത്തെ ശക്തമായ ഭാഷയിൽ വിമര്‍ശിച്ചുകൊണ്ട് രണ്ട് മുഖ്യമന്ത്രിമാരാണ് ആദ്യം രംഗത്തെത്തിയത്. അത് പിണറായി വിജയനും മമത ബാനർജിയുമാണ്. കേരളത്തിലും ബംഗാളിലും സിഎഎ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനം പുറത്തുവന്നയുടൻ തന്നെ വ്യക്തമാക്കിയിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം